Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിച്ചേരി...

വഴിച്ചേരി മാർക്കറ്റിൽനിന്ന്​ ഫോർമാലിൻ ചേർത്ത 92 കിലോ മത്സ്യം പിടിച്ചെടുത്തു

text_fields
bookmark_border
ആലപ്പുഴ: ​ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വഴിച്ചേരി മാർക്കറ്റിൽനിന്ന്​ ഫോർമാലിൻ ചേർത്ത 92 കി​ലോ കേരമത്സ്യം പിടിച്ചെടുത്തു. ഇതിനൊപ്പം ചീഞ്ഞ ഏഴു​ കിലോ സിലോപ്പിയയും നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ച്​ നടത്തിയ സ്​​പെഷൽ ഡ്രൈവിലാണ്​ ഫോർമാലിൻ ചേർത്ത മത്സ്യം ഉൾപ്പെടെ 99 കിലോ മത്സ്യം പിടികൂടിയത്​. വഴിച്ചേരി മാർക്കറ്റിൽ വ്യാപാരം നടത്തുന്ന അസീസ്​, അലക്സാണ്ടർ എന്നിവരുടെ ​തട്ടുകളിൽനിന്നാണ്​ ഫോർമാലിൻ ചേർത്ത മത്സ്യം പിടിച്ചത്​. അസീസിന്‍റെ തട്ടിൽനിന്ന്​ 60 കിലോ കേരയും ഏഴുകിലോ ചീഞ്ഞ സിലോപ്പിയയും അലക്സാണ്ടറുടെ തട്ടിൽനിന്ന്​ 32 കിലോ കേരയുമാണ്​ പിടികൂടിയത്​. ചൊവ്വാഴ്​ച രാവിലെ ഒമ്പതിന്​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനക്ക്​ എത്തിയപ്പോൾ മത്സ്യവ്യാപാരികളുമായി നേരിയതോതിൽ വാക്കേറ്റവും ബഹളവുമുണ്ടായി. പൊലീസിനെ വിളിച്ചുവരുത്തിയാണ്​ നടപടിക്രമം പൂർത്തിയാക്കിയത്​​. ഇതിന്​ പിന്നാലെ കുഴിയെടുത്ത്​ പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് അസി. കമീഷണർ ഹിയറിങ്​ നടത്തിയശേഷം നഷ്ടപരിഹാരത്തുക നിശ്ചയിക്കും. ഭക്ഷ്യസുക്ഷ ജില്ല അസി. കമീഷണർ രഘുനാഥക്കുറുപ്പ്​, ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ എം. മീരാദേവി, കുട്ടനാട്​ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്ര മേരി തോമസ്​, ബിജുരാജ്​ എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന്​ അധികൃതർ അറിയിച്ചു. APL vazhicherry market ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആലപ്പുഴ വഴിച്ചേരി മാർക്കറ്റിൽ നടത്തിയ പരിശോധന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story