Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: 'മാധ്യമം' ​ലേഖകന്​ പരിക്ക്​

text_fields
bookmark_border
vahid kattanam
cancel
camera_alt

വീടുകയറി ആക്രമണത്തിൽ പരിക്കേറ്റ മാധ്യമം ലേഖകൻ വാഹിദ്​ കറ്റാനത്തെ കായംകുളം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ

കായംകുളം: 'മാധ്യമം' കായംകുളം ലേഖകൻ വാഹിദ് കറ്റാനത്തി‍ന്‍റെ വീടുകയറി നാലംഗസംഘത്തി​ന്‍റെ ആക്രമണം. പരിക്കേറ്റ വാഹിദിനെ കായംകുളം താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന്​ ഇലിപ്പക്കുളം വാഴക്കൂട്ടത്തിൽ വീടിനുനേരെയാണ്​ ആക്രമണമുണ്ടായത്​.
മൂന്ന്​ ബൈക്കിലായി എത്തിയ സംഘം മർദിക്കുകയായിരുന്നു. പൊതുരംഗത്തെ പ്രവർത്തനവുമായി ബന്ധപ്പെട്ട്​ ചിലർക്കുണ്ടായ ശത്രുതയാണ്​​ വിവിധ സംഘടനയുടെ ഭാരവാഹിയായ വാഹിദിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. അക്രമിസംഘം വധഭീഷണിയും മുഴക്കി. ആക്രോശവുമായി പാ​ഞ്ഞടുത്ത സംഘത്തിൽനിന്ന്​ നാട്ടുകാരും സമീപവാസികളും ​ചേർന്നാണ്​ രക്ഷപ്പെടുത്തിയത്.
വള്ളികുന്നം പൊലീസ്​ നടപടി സ്വീകരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കായംകുളം പ്രസ്​ ക്ലബ്​ പ്രസിഡന്‍റ്​ ഹരികുമാറും സെക്രട്ടറി സത്താറും ആവശ്യപ്പെട്ടു. സംഭവത്തിൽ കേരള ജേണലിസ്​റ്റ്​ യൂനിയൻ ജില്ല പ്രസിഡന്‍റ്​ വി. പ്രതാപും പ്രതിഷേധിച്ചു. സംഭവത്തിൽ അരൂർ മീഡിയ സൻെറർ പ്രതിഷേധിച്ചു. പി.കെ. ബാലൻ അധ്യക്ഷത വഹിച്ചു. കെ.ആർ. അശോകൻ, ബി. അൻഷാദ്​ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:madhyamam reporter kayamkulam
News Summary - Home invasion: 'madhyamam' reporter injured
Next Story