Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇരട്ട കൊലപാതകം: 90...

ഇരട്ട കൊലപാതകം: 90 ദിവസത്തിനുള്ളിൽ കുറ്റപത്രം -ജില്ല പൊലീസ്​ മേധാവി

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകക്കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന്​ ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​. ആലപ്പുഴ ഡി.എച്ച്.ക്യു കെട്ടിടത്തിൽ ജില്ല ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഉദ്​ഘാടനത്തിനുശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസൻ, എസ്​.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. ഷാൻ വധ​ക്കേസുകളിൽ നേരിട്ട്​ പങ്കാളികളായ മുഴുവൻ പ്രതികളെയും അറസ്റ്റ്​​ ചെയ്തിട്ടുണ്ട്​. രണ്ടുകേസിലും ഗൂഢാലോചനയിൽ പ​ങ്കെടുത്തവരെയാണ്​ ഇനി പിടികൂടാനുള്ളത്​. രഞ്ജിത്​ വധക്കേസിൽ അവസാനം പിടികൂടിയ പ്രതിയുടെ തിരിച്ചറിയൽ പരേഡ്​ നടത്താനുണ്ട്​. ഇത്​ പൂർത്തിയായാൽ അറസ്റ്റ്​ ചെയ്ത മുഴുവൻ പ്രതികളുടെയും പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക്​ നൽകും. കുറ്റാന്വേഷണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായാണ്​ ജില്ലയിലും​​ ഫോറൻസിക്​ സയൻസ്​ ലബോറട്ടറി സജ്ജമായത്​. സൈബർ അടക്കമുള്ള പലകേസുകൾക്കും ശാസ്ത്രീയ തെളിവുകളുടെ പരിശോധന ആവശ്യമുള്ളതിനാൽ അന്വേഷണം വേഗത്തിലാക്കാൻ സഹായിക്കും. ലാബ്​ ഉപകരണങ്ങളും കെമിക്കലും ഉൾപ്പെടെയുള്ളവ ഇനി എത്താനുണ്ട്​. വീയപുരത്ത്​ പഴ​യകെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊലീസ്​ സ്റ്റേഷൻ മാറ്റുകയെന്നത്​​ ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ്​. നിലവിൽ കരീലക്കുളങ്ങരയിലും അരൂരിലുമാണ്​ പൊലീസ് ​സ്​റ്റേഷൻ കെട്ടിടമില്ലാത്തത്​. അടുത്തവർഷം കരീലക്കുളങ്ങര സ്റ്റേഷൻ കെട്ടിടനിർമാണത്തിന്​ അനുമതി കിട്ടുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 2021ഡിസംബർ 18ന്​ രാത്രിയിൽ സ്കൂട്ടറിൽ വീട്ടിലേക്ക്​ പോകവെ പിന്നാലെ കാറിലെത്തിവർ ഷാനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 19ന്​ പുലർച്ച ആലപ്പുഴയിലെ വീട്ടിൽ ബൈക്കിലെത്തിയ 12 അംഗ സംഘമാണ്​ രഞ്ജിത്തിനെ വെട്ടിക്കൊല​പ്പെടുത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story