Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭൂമി തരംമാറ്റം:...

ഭൂമി തരംമാറ്റം: ചെങ്ങന്നൂരിൽ കെട്ടിക്കിടക്കുന്നത്​ 8000 ഫയൽ

text_fields
bookmark_border
ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസ്​ കെട്ടിക്കിടക്കുന്നത്​ 8000 ഫയൽ; ജനത്തിന്​ ദുരിതം മിക്കവയും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടവ* സർക്കാറിന്​ നഷ്ടം 50 കോടി ചെങ്ങന്നൂർ: ചെങ്ങന്നൂർ റവന്യൂ ഡിവിഷനൽ ഓഫിസിൽ തീർപ്പുകാത്ത്​ കിടക്കുന്നത്​ 8,000 ഫയൽ. ഇവയിൽ മിക്കവയും ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടവ. 2020 പകുതിയോടെയാണ്​ ആർ.ഡി ഓഫിസിൽ ഫയലുകൾ കെട്ടിക്കിടക്കാൻ തുടങ്ങിയത്. 2021 ജനുവരിവരെ 740 ഫയലുകളാണ്​ ഉണ്ടായിരുന്നത്​. കൃഷി, വില്ലേജ് ഓഫിസുകളിൽനിന്ന് അനുമതി കിട്ടി ആർ.ഡി ഓഫിസിൽ ഒരു ഒപ്പിനായി കിടക്കുന്നവയാണ്​ ഭൂരിഭാഗവും. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളാണ്​ ചെങ്ങന്നൂർ ആർ.ഡി.ഒയുടെ പരിധിയിൽ വരുന്നത്. ഭൂമി തരംമാറ്റത്തിന്​ പുറമേ കോവിഡിന്റെ ആഘാതത്തിൽ വിദേശത്തെ ജോലി നഷ്ടപ്പെട്ട ശേഷം നാട്ടിൽ പുതുസംരംഭങ്ങളും മറ്റും തുടങ്ങാനാഗ്രഹിച്ചവരുടെ ഫയലുകളും കെട്ടിക്കിടക്കുന്നവയിലുണ്ട്​. നിലം പുരയിടമാക്കി മാറ്റുന്നതിനുള്ള രണ്ടു വർഷം പഴക്കമുള്ള ഫയലുകൾ വരെ കെട്ടിക്കിടക്കുന്നവയിലുണ്ട്. ഇവയിൽ ചിലത്​ അദാലത്തിൽ തീർപ്പാക്കി. എന്നാൽ, മൂന്ന്​ മാസത്തിനിടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. അപേക്ഷകൾ നീങ്ങാത്തതു മൂലം സർക്കാറിലേക്കുള്ള വരുമാനവും കിട്ടാതെയായി. ശരാശരി 50 കോടി രൂപയിലേറെ നഷ്ടമാണ്​ കണക്കാക്കുന്നത്. ഡാറ്റ ബാങ്കിൽ ഇല്ലാത്തതും എന്നാൽ, ബേസിക് ടാക്സ് രജിസ്റ്ററിൽ (ബി.ടി.ആർ) നിലമായി കിടക്കുന്നതുമായ സ്ഥലം നിശ്ചിത ഫീസ് അടച്ച്​ പുരയിടമായി മാറ്റുന്നതിനാണ് സർക്കാർ ഉത്തരവുള്ളത്. വസ്തുവിന്റെ ന്യായവിലയുടെ 25 ശതമാനം സർക്കാറിലേക്ക് അടക്കണം. കഴിഞ്ഞ ആഗസ്​റ്റിൽ കലക്ടറുടെ ഇടപെടലിലാണ്​ അധിക ജീവനക്കാരെ നിയമിച്ച്​ കെട്ടിക്കിടക്കുന്ന ഫയലുകളിൽ ഭൂരിഭാഗവും തീർപ്പാക്കിയത്. പുതിയ ഫയലുകൾ പരിഗണിക്കുന്നതിന്​ മുമ്പ്​ കെട്ടിക്കിടക്കുന്നവയിൽ തീരുമാനമെടുക്കാനുള്ള കർശന നിർദേശവും കലക്ടർ നൽകിയിരുന്നു. ജീവനക്കാരുടെ കുറവാണ്​ മുഖ്യ പ്രശ്നം. കഴിഞ്ഞ ഡിസംബറിൽ 7,000 ഓളം ഫയലുകൾ കെട്ടിക്കിടപ്പുണ്ടായിരുന്നു. ആർ.ഡി ഓഫിസിൽ അപേക്ഷിക്കുമ്പോൾതന്നെ ലൈസൻസ്ഡ് സർവേയർ തയാറാക്കിയ പ്ലാൻ സമർപ്പിക്കും. വില്ലേജ് ഓഫിസറും തഹസിൽദാരും ചിലപ്പോൾ ആർ.ഡി.ഒ തന്നെയും ഇത്​ പരിശോധിച്ച ശേഷമാണ്​ ഭൂമി തരം മാറ്റുന്നതിന് ഉത്തരവു നൽകുന്നതും ആവശ്യമായ പണം കക്ഷികളെക്കൊണ്ട് അടപ്പിക്കുന്നതും. പണമടച്ച് ഉത്തരവ്​ ലഭിച്ചാൽ തന്നെ തണ്ടപ്പേരിലും ബി.ടി.ആറിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി കരം അടച്ച രസീത്‌ കിട്ടുന്നതിന്​ കടമ്പകൾ പിന്നെയുമുണ്ട്​. താലൂക്ക് സർവേയർ ഈ സ്ഥലം പരിശോധിച്ച് സർവേ പ്ലാൻ വീണ്ടും തയാറാക്കി അംഗീകാരം ലഭിച്ചെങ്കിൽ മാത്രമേ നടപടിക്രമം പൂർത്തിയാകൂ. ഇതിനു മാസങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും. അതിനിടെയാണ്​ ഫയലുകൾ കെട്ടിക്കിടക്കുന്നത്​ മൂലമുള്ള വൈകൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story