Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:28 AM IST Updated On
date_range 22 Jun 2022 5:28 AM ISTപ്ലസ് ടുവിന് 79.46 ശതമാനം വിജയം
text_fieldsbookmark_border
* വിജയ ശതമാനത്തിൽ കുറവ്; 1328 കുട്ടികൾക്ക് എ പ്ലസ് * ടെക്നിക്കൽ സ്കൂൾ- 67, ഓപൺ സ്കൂൾ- 45.92, വി.എച്ച്.എസ്.ഇ- 76.75 ശതമാനം വിജയം ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.46 ശതമാനം വിജയം. 121 കേന്ദ്രങ്ങളിലായി 22,065 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 17,532 പേർ ഉപരിപഠനത്തിന് അർഹത നേടി. 1328 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനത്തിൽ സംസ്ഥാനത്ത് ജില്ലയുടെ സ്ഥാനം പത്താണ്. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 67 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 79 കുട്ടികളിൽ 53 പേർ വിജയിച്ചു. ഓപൺ സ്കൂൾ വിഭാഗത്തിൽ 45.92 ശതമാനമാണ് വിജയം. ഈ വിഭാഗത്തിൽ പരീക്ഷയെഴുതിയ 956 പേരിൽ 439 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 54 കുട്ടികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. വി.എച്ച്.എസ്.ഇയിൽ 76.75 ശതമാനമാണ് വിജയം. ഇവിടെ പരീക്ഷയെഴുതിയ 1514 കുട്ടികളിൽ 1162 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. കേവിഡ്‌കാലത്തെ നിയന്ത്രണങ്ങൾക്കുശേഷം നടന്ന പരീക്ഷയായതിനാൽ മികച്ച വിജയമാണ് പ്രതീക്ഷിച്ചത്. പ്ലസ് ടുവിന് 2019ൽ 80.29 ശതമാനവും 2020ൽ 82.46 ശതമാനവും 2021ൽ 84.18 ശതമാനവുമായിരുന്നു വിജയം. തുടർച്ചയായി മൂന്നുവർഷത്തെ കുതിപ്പിന് പിന്നാലെയാണ് വിജയ ശതമാനത്തിൽ ഇടിവുണ്ടായത്. ഹയർ സെക്കൻഡറി ഓപൺ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ വിജയ ശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വൻ കുറവുണ്ട്. ഹയർ സെക്കൻഡറിൽ കഴിഞ്ഞ തവണത്തെ 84.18 ശതമാനത്തിൽനിന്ന് 4.72 ശതമാനമാണ് കുറഞ്ഞത്. എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വൻ വ്യത്യാസമുണ്ട്. 2021ൽ എല്ലാ വിഷയത്തിനും 2,340 പേർ എ പ്ലസ് നേടിയപ്പോൾ ഇക്കുറി അത് 1328 ആയി ചുരുങ്ങി. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ വിജയ ശതമാനം ഉയർന്നു. 2021ൽ 62.96 വിജയ ശതമാനത്തിൽനിന്ന് 4.04 ശതമാനം വർധനയുണ്ടായി. എന്നാൽ, ഈ വിഭാഗത്തിൽ മുഴുവൻ വിഷയത്തിനും ഒരാൾക്കുപോലും എ പ്ലസ് നേടാനായില്ല. ഓപൺ വിഭാഗത്തിൽ കഴിഞ്ഞ തവണത്തെ 50.82 ശതമാനമായിരുന്നു വിജയം. ഇക്കുറി 4.9 ശതമാനം കുറവുണ്ടായി. വി.എച്ച്.എസ്.ഇ, ടെക്നിക്കൽ സ്കൂൾ വിജയ ശതമാനം കൂടി ആലപ്പുഴ: പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞപ്പോൾ വി.എച്ച്.എസ്.ഇ, ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ നേരിയ വർധന. വി.എച്ച്.എസ്.ഇയിൽ 76.75 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 1514 കുട്ടികളിൽ 1162 പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞവർഷം 74.71 ശതമാനമായിരുന്നു വിജയം. ജില്ലയിൽ വി.എച്ച്.എസ്.ഇയിലെ ഒരു സ്കൂളിനുപോലും നൂറുശതമാനം വിജയം നേടാനായില്ല. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ വിജയ ശതമാനം കഴിഞ്ഞ തവണത്തെ 62.96ൽനിന്ന് 67 ആയി വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story