Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലാരംഗത്ത്​ 75 വർഷം...

കലാരംഗത്ത്​ 75 വർഷം പിന്നിട്ട്​ അമൃതം ഗോപിനാഥ്; 86ാം വയസ്സിലും ചിലങ്കയണിയുന്നു

text_fields
bookmark_border
ആലപ്പുഴ: കലാരംഗത്ത്​ 75 വർഷം പിന്നിട്ട നൃത്താധ്യാപികയും നടിയുമായ അമൃതം ഗോപിനാഥ്​ 86ാം വയസ്സിൽ ചിലങ്കയണിയുന്നു. ആലപ്പുഴ കിടങ്ങാംപറമ്പ്​ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്​ ഞായറാഴ്ച വൈകീട്ട്​​ ഏഴിനാണ്​ നൃത്തച്ചുവടുമായി വേദിയിൽ എത്തുന്നത്​. നാലുതലമുറകളിലൂടെ ആയിരക്കണക്കിന്​ ശിഷ്യരുള്ള അധ്യാപിക വാർധക്യത്തെ തമസ്കരിച്ച്​ 60​ വർഷങ്ങൾക്കുമുമ്പ്​ പ്രശസ്തയാക്കിയ 'ഗീതോപദേശം' കലാശിൽപമാണ്​ ക്ഷേത്രസന്നിധിയിൽ അവതരിപ്പിക്കുന്നത്​. തെന്നിന്ത്യയിലെ ചലച്ചിത്രതാരങ്ങളായിരുന്ന ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം നൃത്തവേദി പങ്കിട്ട അമൃതം ഗോപിനാഥ്​ നിരവധി സിനിമകളിലും പ്രഫഷനൽ നാടകങ്ങളിലും മികവുതെളിയിച്ചിട്ടുണ്ട്​. 1960കളിലെ മലയാള സിനിമകളിലെ നൃത്തസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്​. 'റാംജി റാവ്​ സ്​പീക്കിങ്' എന്ന ചിത്രത്തിലെ കമ്പളിപ്പുതപ്പ്...കമ്പളിപ്പുതപ്പ്...എന്ന് വിളിച്ചുപറയുന്ന ഹോസ്റ്റൽ മേട്രനായി അവതരിപ്പിച്ച വേഷം മലയാളികൾക്ക്​ എന്നും ഓർക്കുന്നതാണ്​. വാർത്തസമ്മേളനത്തിൽ അമൃതം ഗോപിനാഥ്, ചിക്കൂസ് ശിവൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story