Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:18 AM IST Updated On
date_range 14 Aug 2022 12:18 AM ISTസാഗരം സാക്ഷിയാക്കി 75 പതാക ഉയർത്തും
text_fieldsbookmark_border
ആറാട്ടുപുഴ: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കോൺഗ്രസ് ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റി ഞായറാഴ്ച 'അർധരാത്രിയിലെ സ്വാതന്ത്ര്യം @ 75' എന്ന പരിപാടി സംഘടിപ്പിക്കും. വൈകീട്ട് ആറിന് സമ്മേളന നഗരിയായ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് ഗ്രൗണ്ടിൽ സ്ഥാപിച്ച 75 തൂണിൽ ഉയർത്താനുള്ള ദേശീയപതാകയും വഹിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് കുട്ടന്‍റെ നേതൃത്വത്തിൽ എൻ.ടി.പി.സി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ജോൺ തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ ദേശീയ പതാകയിൽ പുഷ്പങ്ങൾ അർപ്പിക്കും. എട്ടുമണിക്ക് ബസ്സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജേഷ് കുട്ടൻ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 മുതൽ കലാകാരന്മാർ ദേശീയത വിളിച്ചോതുന്ന ചിത്രങ്ങൾ വരക്കും. 11.30ന് സമാപന സമ്മേളനം രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ എം.ലിജു ഉദ്‌ഘാടനം ചെയ്യും. 12ന് 75 വളന്‍റിയർമാർ, സമ്മേളന നഗരിയിൽ കലാകാരന്മാർ വരച്ച ഇന്ത്യയുടെ ഭൂപടത്തിന്‍റെ ഔട്ട്ലൈനിൽ സ്ഥാപിച്ച 75 ഫ്ലാഗ് പോസ്റ്റിൽ ദേശീയപതാകകൾ ഒരേസമയം ഉയർത്തും. തുടർന്ന്, 75 സ്വാതന്ത്ര്യദീപങ്ങൾ തെളിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് 75 കതിനകൾ മുഴക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story