Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട് 555 കുപ്പി...

ഹരിപ്പാട് 555 കുപ്പി മാഹി നിർമിത വിദേശമദ്യം കണ്ടെടുത്തു

text_fields
bookmark_border
ഹരിപ്പാട് 555 കുപ്പി മാഹി നിർമിത വിദേശമദ്യം കണ്ടെടുത്തു
cancel
ഹരിപ്പാട്: ഹരിപ്പാട്​ 555 കുപ്പി മാഹി നിർമിത വിദേശ മദ്യം കണ്ടെടുത്തു. വീയപുരം ഭാഗത്ത് കാർത്തികപള്ളി എക്​സൈസ് റേഞ്ചിന്റെയും ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിന്റെയും, എക്സൈസ് ഇന്റലിജൻസിന്‍റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്​ മദ്യം പിടികൂടിയത്​. വീയപുരം പാമ്പാനി പാടശേഖരത്തിന്റെ വടക്കേ കരയിൽ അച്ചൻകോവിലാറിന്റെ തീരത്ത്​ ഒമ്പത് പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആകെ 277ലിറ്റർ മദ്യമാണ്​ കണ്ടെടുത്തത്. പ്രതികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ പ്രിവന്‍റീവ്​ ഓഫിസർമാരായ എം.ആർ. സുരേഷ്, എസ്. ഹാരിസ്, പി.ആർ. പ്രബീൺ. എം. അബ്ദുൽ ഷുക്കൂർ, സിവിൽ എക്സ്​സൈസ് ഓഫിസർമാരായ ജി. ജയകൃഷ്ണൻ, പി.കെ. അനീഷ്, എച്ച്. മുസ്തഫ, എൻ. പി അരുൺ, എ. ബി ശ്രീകുമാർ എന്നിവർ പങ്കെടുത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story