Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരി 53 രൂപ; മുളക് കിലോ...

അരി 53 രൂപ; മുളക് കിലോ 430, ഓണക്കാല വിലക്കയറ്റം റെഡി !

text_fields
bookmark_border
ആലപ്പുഴ: ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയാണ്​. അരി, പച്ചക്കറികൾ തുടങ്ങിയവക്ക്​ ദിനേന എന്നോണമാണ്​ വില വർധിക്കുന്നത്​. അരിയും മറ്റു വസ്തുക്കളും ജി.എസ്​.ടിയിൽ ഉൾപ്പെടുത്തിയതിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വിലവർധനക്ക്​ കാരണമെന്ന്​ വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽനിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതും വിലക്കയറ്റത്തിന്​ വഴിതുറന്നു. ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നെൽകൃഷി കുറഞ്ഞതും വൈദ്യുതിക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് വരവ് കുറയാൻ കാരണമായതെന്നാണ്​​ മൊത്തവ്യാപാരികൾ പറയുന്നത്​. മുളകിനും കഴിഞ്ഞ ഒരാഴ്ചക്കിടെ വൻ തോതിൽ വില കയറി. കിലോക്ക്​ 35-40 രൂപക്ക്​ ലഭിച്ചിരുന്ന ജയ അരി ഇപ്പോൾ 50 രൂപക്ക്​ മുകളിലാണ് മാർക്കറ്റ് വില. കായംകുളം മാർക്കറ്റിൽ അരിയുടെ മൊത്ത വ്യാപാര വില കിലോക്ക്​ 49 രൂപയായി. ചില്ലറ വിപണിയിൽ അരി വില 52 മുതൽ 53 രൂപ വരെയും. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാൻ കാരണമെന്നും പറയുന്നു. പാലക്കാടൻ മട്ട അരിയുടെ മൊത്ത വ്യാപാരവില 40 രൂപയിലെത്തി. രണ്ടുമാസം മുമ്പ്​ കിലോക്ക്​ 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയിൽനിന്ന് 32 രൂപയായി വർധിച്ചു. മാവേലിക്കര മേഖലയിൽ കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടൻ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്. വർധന ഇരട്ടിയിലധികം. 110 രൂപ വിലയുണ്ടായിരുന്ന തമിഴ്​നാട്​ മുളക് ഇപ്പോൾ‌ ലഭിക്കുന്നത് 330 രൂപക്കും. വർധന മൂന്നിരട്ടി. തുറവൂർ മേഖലയിൽ 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചക്കകം വില 300ന്​ മുകളിലായി. മൊത്തവ്യാപാരികൾക്കനുസരിച്ചും ഇനങ്ങൾക്കനുസരിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ മുളകി‍ൻെറ വിലയിൽ വ്യത്യാസമുണ്ടെങ്കിലും ഒരാഴ്ചക്കിടെ എല്ലായിടത്തും മുളകി‍ൻെറ വില ഇരട്ടിയിലധികം വർധിച്ചു. ആറിലേറെ ഇനത്തിൽ വിവിധ തരമായി മുളക് എത്തുന്നുണ്ട്. കിലോക്ക്​ 240 രൂപ മുതൽ വിലയുള്ള മുളക് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ ആവശ്യക്കാരുള്ള ഇനത്തിനാണ് വില കുത്തനെ ഉയർന്നത്. ലഭ്യതയിലെ അപ്രതീക്ഷിത കുറവാണ് ഇതിന്​ കാരണമായി വ്യാപാരികൾ പറയുന്നത്. കർണാടകയിൽനിന്ന് എത്തുന്ന മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്.​ ഓണം വരാനിരിക്കെ ആവശ്യത്തിന് മുളക് മാർക്കറ്റിൽ എത്തിയില്ലെങ്കിൽ വില ഇനിയും ഉയരുമെന്നാണ്​ സൂചന. വിലവിവരം: ബ്രാക്കറ്റിൽ കഴിഞ്ഞയാഴ്ചത്തെ വില അരി ജയ 50-53 (47-48). പുഞ്ചയരി 48-52 (47-48). ചരടൻമുളക്​ 430-480 (185-200) ചെറുപയർ 110 (95). ഉഴുന്ന്​ 130 (120) തുവര പരിപ്പ്​ 112 (96)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story