Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:28 AM IST Updated On
date_range 25 Feb 2022 5:28 AM ISTറവന്യൂദിനത്തില്‍ ഫയല്‍ അദാലത്; 500 അപേക്ഷ തീര്‍പ്പാക്കി
text_fieldsbookmark_border
-കുടിശ്ശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കാൻ നടപടി ആലപ്പുഴ: റവന്യൂ ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ റവന്യൂ ഡിവിഷനല്‍ ഓഫിസില്‍ സബ് കലക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ 500 അപേക്ഷയില്‍ തീര്‍പ്പ്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ തരംമാറ്റം, ഡേറ്റബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തില്‍ ഉള്‍പ്പെടുത്തിയത്. ഇരുനൂറോളം ഉത്തരവുകള്‍ സബ് കലക്ടര്‍ അപേക്ഷകര്‍ക്ക് കൈമാറി. ആലപ്പുഴ റവന്യൂ ഡിവിഷനല്‍ ഓഫിസിന്റെ പരിധിയിലെ ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ നിലം കൂടുതലായതിനാല്‍ ഭൂമിയുടെ സ്വഭാവവ്യതിയാനവും ഡേറ്റ ബാങ്കുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിരവധി അപേക്ഷ ലഭിക്കുന്നുണ്ട്. 2021 ഡിസംബര്‍ വരെ അയ്യായിരത്തിലധികം അപേക്ഷ തീര്‍പ്പാക്കുകയും ഈയിനത്തില്‍ സര്‍ക്കാറിലേക്ക് 17 കോടിയോളം രൂപ അടക്കുകയും ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കിയത് ആലപ്പുഴ റവന്യൂ ഡിവിഷനല്‍ ഓഫിസാണെന്ന് സബ് കലക്ടര്‍ പറഞ്ഞു. കുടിശ്ശിക ഫയലുകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കാൻ നടപടി സ്വീകരിച്ചുവരുകയാണ്. അമ്പലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജി, അമ്പലപ്പുഴ (ആര്‍.ആര്‍) തഹസില്‍ദാര്‍ സുനില്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി. സുധി, സീനിയര്‍ സൂപ്രണ്ട് ബി. കവിത എന്നിവരും അദാലത്തില്‍ പങ്കെടുത്തു. APL REVEVEW റവന്യൂ ദിനത്തിൽ സംഘടിപ്പിച്ച ഫയല്‍ അദാലത്തില്‍ സബ് കലക്ടർ സൂരജ് ഷാജി അപേക്ഷകന് ഉത്തരവ് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story