Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡിവൈ.എഫ്.ഐ...

ഡിവൈ.എഫ്.ഐ -എസ്.ഡി.പി.ഐ സംഘർഷം: ബൈക്ക് കത്തിച്ച കേസിൽ 50പേർക്കെതിരെ കേസ്​

text_fields
bookmark_border
മാവേലിക്കര: ഡി.വൈ.എഫ്.ഐ-എസ്.ഡി.പി.ഐ സംഘർഷത്തിൽ എസ്.ഡി.പി.ഐ പ്രവർത്തക​ൻെറ ബൈക്ക് കത്തിച്ച കേസിൽ അമ്പതോളം പേർക്കെതിരെ കുറത്തികാട് പൊലീസ്​ കേസെടുത്തു. മാങ്കാംകുഴി മാമ്പ്ര കോളനിയില്‍ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്​ പരിക്കേറ്റിരുന്നു. പ്രദേശത്ത് എസ്.ഡി.പി.ഐ പ്രവർത്തക​ൻെറ വീടടക്കം രണ്ട് വീടിനുനേരെ ആക്രമണമുണ്ടായി. കുഞ്ഞുങ്ങളടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്​തു​. മാങ്കാംകുഴി മാമ്പ്ര കോളനിയില്‍ ഞായറാഴ്ച രാത്രി 10ന്​ നടന്ന എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘർഷത്തില്‍ ഡി.വൈ.എഫ്.ഐ മാങ്കാംകുഴി മേഖല കമ്മിറ്റി അംഗമായ വെട്ടിയാര്‍ ശരവണയില്‍ അരുണ്‍കുമാറിനാണ്​ (21) കുത്തേറ്റത്. അരുണ്‍ സുഹൃത്തി​ൻെറ വിവാഹത്തിന്​ മംഗളപത്രം കൊടുക്കേണ്ട ആവശ്യത്തിന് വെട്ടിയാര്‍ മാമ്പ്ര കോളനിയി​െല മറ്റൊരു സുഹൃത്തിനെ കാണാന്‍ പോകുന്നതിനിടെ ബൈക്കുകള്‍ ഓവര്‍ടേക്ക് ചെയ്തത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേതുടർന്ന്​ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐ പ്രവർത്തകൻ ഷമീറി​ൻെറ വീട് തകര്‍ത്തു. സംഭവത്തില്‍ ഷമീറി​ൻെറ ഭാര്യ സമീന (25), മക്കളായ മുഹമ്മദ് ആദം (മൂന്ന്​), മുഹമ്മദ് അയാന്‍ (ഒന്ന്​) എന്നിവര്‍ക്ക് പരിക്കേറ്റു. ഷമീറി​ൻെറ വീടിനു മുന്നിൽ ​െവച്ചിരുന്ന എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡൻറ്​ അജി വെട്ടിയാറി​ൻെറ ഇരുചക്ര വാഹനം മാമ്പ്ര കോളനിക്കു സമീപം കൊണ്ടുപോയി കത്തിച്ചു. സി.പി.എം പ്രവര്‍ത്തകനായ വെട്ടിയാര്‍ രാജേഷി​ൻെറ വീടാണെന്ന് കരുതി സമീപവാസിയും രാജേഷി​ൻെറ ബന്ധുവുമായ രാമനെല്ലൂര്‍ സ്വദേശി സദാനന്ദ​ൻെറ വീടിനുനേരെ ആക്രമണം ഉണ്ടായി. സംഭവത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ അഞ്ചുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. അക്രമസംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്തെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍. ജോസി​ൻെറ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story