Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡീസൽ ക്ഷാമം: ജില്ലയിൽ...

ഡീസൽ ക്ഷാമം: ജില്ലയിൽ 50ലധികം കെ.എസ്​.ആർ.ടി.സി ബസുകൾ റദ്ദാക്കി

text_fields
bookmark_border
ആലപ്പുഴ: ഡീസൽ ക്ഷാമത്തിൽ ജില്ലയിൽ വിവിധ ഡി​പ്പോകളിൽനിന്ന്​ 50ലധികം കെ.എസ്​.ആർ.ടി.സി സർവിസുകൾ റദ്ദാക്കി. കൂടുതലും ഓർഡിനറി സർവിസുകളാണ്​ റദ്ദാക്കിയത്​. ആലപ്പുഴ ഡിപ്പോയിൽനിന്ന്​ മാത്രം 10 ഓർഡിനറി സർവിസുകളാണ്​ സർവിസ്​ നടത്തിയിരുന്നു. സൂപ്പർ ഫാസ്റ്റ്​, ഫാസ്റ്റ്​ പാസഞ്ചർ ബസുകൾ മുടങ്ങിയില്ലെന്ന്​ അധികൃതർ അറിയിച്ചു. ചേർത്തല ഡി​പ്പോയിൽനിന്ന്​ 19 സർവിസുകൾ ഓടിയില്ല. രണ്ട് സൂപ്പർ ഫാസ്റ്റ്​, അഞ്ച് ഫാസ്റ്റ്​ പാസഞ്ചർ, 12 ഓർഡിനറി എന്നിവയും ഇതിൽ ഉൾപെടും. ചെങ്ങന്നൂർ ഡിപ്പോയിൽ ആകെയുള്ള 35 സർവിസുകളിൽ 18 എണ്ണം മാത്രമാണ് സർവിസ്​ നടത്തിയത്​. ഓർഡിനറി ബസുകളും അഞ്ച്​ ഫാസ്റ്റ്​ ബസുകളും ഓടിയില്ല. കായംകുളത്ത്​ 41 എണ്ണത്തിൽ 28 സർവിസുകൾ മാത്രമാണ്​ ഓടിയത്​. ആലപ്പുഴ-മൂന്നാർ ടി.ടി ബസ്​ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മുന്നറിയിപ്പില്ലാതെ സർവിസ്​ നിർത്തിയതിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. വരുമാനം കുറഞ്ഞതോടെയാണ്​ ഈസർവിസ്​ റദ്ദാക്കിയതെന്നാണ്​ അധികൃതർ നൽകുന്ന വിശദീകരണം. മൂവാറ്റുപുഴ, കോതമംഗലം, അടിമാലി തുടങ്ങിയ ഭാഗങ്ങളിൽനിന്ന്​ ആലപ്പുഴയിലേക്ക്​ സ്ഥിരം സഞ്ചരിച്ചിരുന്ന യാത്രക്കാരാണ്​ ഇതോടെ കുടുങ്ങിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story