Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:33 AM IST Updated On
date_range 8 May 2022 5:33 AM ISTവ്യാപകപരിശോധന: അഞ്ച് സ്ഥാപനം പൂട്ടിച്ചു; 49 എണ്ണത്തിന് നോട്ടീസ്
text_fieldsbookmark_border
17 സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി ആലപ്പുഴ: ഭക്ഷ്യസുരക്ഷവിഭാഗത്തിന്‍റെ നേതൃത്വത്തിൽ ജില്ലയിൽ നടന്ന വ്യാപക പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ഗുരുതരപ്രശ്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് പൂട്ടിച്ചത്. ജില്ലയിൽ ഇതുവരെ 142 പരിശോധനയാണ് നടത്തിയത്. വൃത്തിഹീന അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന 49 സ്ഥാപനത്തിന് നോട്ടീസ് നൽകി. 17 സ്ഥാപനത്തിന് പിഴയീടാക്കി. ശനിയാഴ്ച മാത്രം ജില്ലയില്‍ 38 പരിശോധന നടന്നു. ഇതിൽ 12 സ്ഥാപനത്തിന് നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ ഒരുസ്ഥാപനം പൂട്ടിച്ചു. മാവേലിക്കര ഭാഗത്തുനിന്ന് ആറുകിലോ പഴകിയ മുന്തിരിയും പിടിച്ചെടുത്ത് നശിപ്പിച്ചു. ആലപ്പുഴ, മാവേലിക്കര ഭാഗങ്ങളില്‍നിന്ന് 11 പാക്കറ്റ് പാല്‍ കണ്ടെത്തി നശിപ്പിച്ചു. ഇതുവരെ 22 കിലോയോളം കോഴിയിറച്ചിയും ആറ് കിലോ മയോണൈസും 22 കിലോ മീന്‍, ഞണ്ട്, 10 കിലോയോളം പഴകിയ പഴങ്ങള്‍ 46 പാക്കറ്റ് പഴകിയ പാല്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. 10 കിലോ ബീഫും നശിപ്പിച്ചു. 14 ഭക്ഷണസാമ്പിൾ പരിശോധനക്ക് അയച്ചു. ഇതിൽ കോഴിയിറച്ചിയില്‍ പാകം ചെയ്തതും അല്ലാത്തതുമുണ്ട്. അരൂർ, മാവേലിക്കര എന്നിവിടങ്ങളിൽനിന്നാണ് പഴകിയഭക്ഷണം പിടിച്ചെടുത്തത്. പഴകിയ കോഴിയിറച്ചി അരൂര്‍, ഹരിപ്പാട്, ചേര്‍ത്തല ഭാഗങ്ങളില്‍നിന്നും മയോണൈസ് ചെങ്ങന്നൂരില്‍നിന്നും ഞണ്ട്, മീന്‍ എന്നിവ അരൂര്‍, ചേര്‍ത്തല, കായംകുളം, ഹരിപ്പാട് ഭാഗങ്ങളില്‍നിന്നുമാണ് കണ്ടെത്തിയത്. ആലപ്പുഴ, മാവേലിക്കര, അരൂര്‍, ചേര്‍ത്തല ഭാഗങ്ങളിലെ കടകളിൽനിന്നാണ് പഴകിയ പാല്‍ കണ്ടെത്തി നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ മീരാദേവി, ചിത്ര മേരി തോമസ്, അനസ്, ആദർശ് വിജയ്, രാഹുൽ രാജ്, കൃഷ്ണപ്രിയ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിപാടികൾ ഇന്ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: എസ്.എസ്.എഫ് സുവർണജൂബിലി പ്രഖ്യാപനം, പൊതുസമ്മേളനം ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ -വൈകു. 5.30 ആലപ്പുഴ എസ്.ഡി.വി ബസന്‍റ് ഹാൾ: സ്വാതിതിരുനാൾ സംഗീതോത്സവം, സംഗീതക്കച്ചേരി -വൈകു. 5.00 ചെങ്ങന്നൂര്‍ ഐ.എച്ച്.ആർ.ഡി എന്‍ജിനീയറിങ് കോളജ്: കെ-ഡിസ്ക് 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചാരണപരിപാടിയും വിവരശേഖരണവും ഉദ്ഘാടനവും മന്ത്രി എം.വി. ഗോവിന്ദൻ -രാവിലെ 10.00 വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ട്: ജില്ല ഫുട്ബാൾലീഗ് ചാമ്പ്യൻഷിപ് മത്സരം -വൈകു. 4.00 കുട്ടമ്പേരൂർ കുന്നത്തൂർ ദുർഗാദേവി ക്ഷേത്രം: അൻപൊലി അരീപ്പറ മഹോത്സവം. ദീപക്കാഴ്ച -വൈകു. 6.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story