Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2021 5:29 AM IST Updated On
date_range 22 Dec 2021 5:29 AM ISTകോവിഡ് മരണം: 484 പേർക്ക് ധനസഹായം നൽകി
text_fieldsbookmark_border
ഇതുവരെ ലഭിച്ചത് 1008 അപേക്ഷ ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് ജില്ലയിൽ ഇതുവരെ സമർപ്പിക്കപ്പെട്ട 1008 അപേക്ഷയിൽ 748 എണ്ണം പരിശോധന പൂർത്തിയാക്കി അംഗീകരിച്ചു. ഇതിൽ 484 പേർക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി കലക്ടർ എ. അലക്‌സാണ്ടർ അറിയിച്ചു. ശേഷിക്കുന്നവർക്ക് സമയബന്ധിതമായി പണം നൽകുന്നതിന് നടപടി പുരോഗമിക്കുന്നു. ധനസഹായത്തിനും കോവിഡ് ബാധിച്ചുമരിച്ച ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷൻ ലഭിക്കാനും relief.kerala.gov.in പോർട്ടൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ കോവിഡ് 19 ഡെത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഈ പോർട്ടലിലൂടെ അപ്പീൽ നൽകുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story