Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:33 AM IST Updated On
date_range 20 Feb 2022 5:33 AM ISTകായംകുളം ആശുപത്രിയിൽ 45 കോടി ചെലവിൽ കെട്ടിടനിർമാണം തുടങ്ങി
text_fieldsbookmark_border
കായംകുളം: ഗവ. ആശുപത്രിയിൽ കിഫ്ബി പദ്ധതി പ്രകാരമുള്ള നവീകരണങ്ങൾക്ക് തുടക്കമായി. 45 കോടി രൂപ ചെലവിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്. ഇതിന് നഗരസഭ ലേലംചെയ്ത 14 പഴയ കെട്ടിടങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പൊളിച്ചുമാറ്റുകയായിരുന്നു. ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ച ലാബ്, കാരുണ്യ ഫാർമസി, എക്സ്-റേ ഡയാലിസിസ് യൂനിറ്റ് തുടങ്ങിയവയുടെ പ്രവർത്തനം സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചു. യു. പ്രതിഭ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലാണ് ലാബിന്‍റെ പ്രവർത്തനം. ഇതിനിടെ ഗ്രൗണ്ടിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ വൈകുന്നത് നിർമാണത്തിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനായി പലതവണ ടെൻഡർ നടപടി സ്വീകരിച്ചെങ്കിലും വനംവകുപ്പ് നിശ്ചയിച്ച വില ലഭിക്കാതിരുന്നതിനാൽ ലേലം ചെയ്യാൻ കഴിഞ്ഞില്ല. മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷ പി. ശശികല പറഞ്ഞു. ചിത്രം: APLKY2HOSPI കായംകുളം ഗവ. ആശുപത്രിയിലെ പുതിയ കെട്ടിട നിർമാണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
