Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:31 AM IST Updated On
date_range 19 March 2022 5:31 AM ISTകോവിഡ് മരണം; 4,384 പേര്‍ക്ക് ധനസഹായം നല്‍കി
text_fieldsbookmark_border
ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമര്‍പ്പിക്കപ്പെട്ട 4594 അപേക്ഷകളില്‍ 4441 എണ്ണം പരിശോധന പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 4384 പേര്‍ക്ക് ധനസഹായമായ 50,000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയതായി കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. 102 അപേക്ഷകള്‍ പരിശോധാനഘട്ടത്തിലാണ്. കോവിഡ് ബാധിച്ച് മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 467 എണ്ണം അംഗീകരിച്ചു. ധനസഹായത്തിനും ആശ്രിതപെന്‍ഷനും അര്‍ഹരായ എല്ലാവരും ഉടന്‍ അപേക്ഷ നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം. ```````````````` 16 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 16 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 20 പേര്‍ രോഗമുക്തരായി. 298 പേര്‍ ചികിത്സയില്‍ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story