Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവഴിയിൽ നഷ്ടമായ 42,500...

വഴിയിൽ നഷ്ടമായ 42,500 ​രൂപ സി.സി.ടി.വി ദൃശ്യം പരിശോധിച്ച്​​ ക​ണ്ടെടുത്തു

text_fields
bookmark_border
ആലപ്പുഴ: സ്വർണം വാങ്ങാൻ കൊണ്ടുവരുന്നതിനിടെ വഴിയിൽ നഷ്ടമായ യുവതിയുടെ പണം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ പൊലീസ്​ വീ​​​ണ്ടെടുത്ത്​ നൽകി. ആലപ്പുഴ വഴിച്ചേരി വാർഡ് സ്വദേശിനി ഷിഫാന നിസാറിന്‍റെ പണമടങ്ങിയ പഴ്‌സാണ്​ നഷ്ടപ്പെട്ടത്. ഈമാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മുല്ലക്കലിലെ ജ്വല്ലറിയിൽനിന്നു സ്വർണം വാങ്ങാൻ കൊണ്ടുവന്ന 42,500 രൂപ അടങ്ങിയ പഴ്‌സ്​ ഓട്ടോയിൽ കളഞ്ഞുപോയെന്ന്​ പറഞ്ഞ്​ ആലപ്പുഴ നോർത്ത്​ പൊലീസിലാണ്​ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോ​​ഴാണ്​ പഴ്‌സ് ഓട്ടോയിൽ അല്ല, ഇറങ്ങിയപ്പോൾ താഴെ വീണതാ​ണെന്ന്​ മനസ്സിലായത്​. ദൃശ്യത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക്​ കിട്ടുന്നതായും കണ്ടെത്തി. തുടർന്ന്​ ഇയാളെ കണ്ടെത്താൻ എ.വി.ജെ ജങ്​ഷൻ മുതൽ പിച്ചുഅയ്യർ ജങ്​ഷൻ വരെയും വടക്കോട്ട് കോടതിപാലം വരെയുമുള്ള ദൃശ്യങ്ങൾ ശേഖരിച്ചു. തുടർന്ന്​ കോടതി പാലത്തിനടുത്തെ മൊബൈൽ ഷോപ് ജീവനക്കാരൻ അന്തർ സംസ്ഥാന തൊഴിലാളിയെ തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തപ്പോൾ പഴ്‌സ് മാത്രമാണ്​ കിട്ടിയതെന്ന്​ ആദ്യം പറഞ്ഞെങ്കിലും പണം ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചെന്ന്​ പിന്നീട്​ സമ്മതിക്കുകയായിരുന്നു.​ ഇയാളിൽനിന്ന്​ വാങ്ങിയ പണം നോർത്ത് സബ്​ ഇൻസ്‌പെക്ടർ നിധിൻരാജ് യുവതിക്ക് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story