Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസിൽവർലൈൻ: ജില്ലയിൽ...

സിൽവർലൈൻ: ജില്ലയിൽ ഏറ്റെടുക്കേണ്ടത്​ 42.08 ഹെക്ടർ ഭൂമി

text_fields
bookmark_border
p2 leaaaad മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകളിലെ​ ഭൂമിയാണ് ഏറ്റെടുക്കുന്നത് മൂന്നുമാസത്തിനകം സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട്​ സമർപ്പിക്കണം ആലപ്പുഴ: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​​ അ​തി​വേ​ഗറെ​യി​ൽ​പാ​ത​യു​മാ​യി ബന്ധ​പ്പെട്ട്​ ജില്ലയിൽ ഏറ്റെടുക്കേണ്ടത്​ 42.0884 ഹെക്ടർ ഭൂമി. ജില്ലയിൽ സാമൂഹിക ആഘാതപഠനവുമായി ബന്ധപ്പെട്ട്​ പുറത്തിറങ്ങിയ വിജ്ഞാപനത്തിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്​ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഭവിക്കുന്ന നഷ്ടം കണക്കാക്കുന്നതിന്​ സാമൂഹികാഘാത പഠനം നടത്തി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട്​ സമർപ്പിക്കണമെന്നും നിർദേശമുണ്ട്​. ജില്ലയിൽ ചെങ്ങന്നൂർ‌, മാവേലിക്കര താലൂക്കുകളിലെ മുളക്കുഴ, വെൺമണി, നൂറനാട്, പാലമേൽ വില്ലേജുകളിലായാണ്​ ഭൂമി ഏറ്റെടുക്കേണ്ടത്. സർവേ നമ്പർ, വില്ലേജ്, ഹെക്ടർ തുടങ്ങി ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദാംശങ്ങളും വിജ്ഞാപനത്തിൽ ഉൾപെടുത്തിയിട്ടുണ്ട്​. മുളക്കുഴ വില്ലേജിലെ 16, 17 ബ്ലോക്കിലെ 88ഉം വെൺമണി വില്ലേജിലെ 15 ​ബ്ലോക്കിലെ 17ഉം നൂറനാട്​ വില്ലേജിലെ 22, 23 ബ്ലോക്കിലെ 56ഉം പാലമേൽ വില്ലേജിലെ 19, 21 ബ്ലോക്കുകളിലെ 53ഉം സർവേനമ്പറുകളിലെ ഭൂമിയാണ്​ ഏറ്റെടുക്കുക. തിരുവനന്തപുരം-ചെങ്ങന്നൂർ സ്ട്രെച്ചിൽ മുളക്കുഴ, വെണ്മണി, നൂറനാട്, പാലമേൽ വില്ലേജുകളിലെ 26.09 ഹെക്ടറും ചെങ്ങന്നൂർ-എറണാകുളം സ്ട്രെച്ചിൽ മുളക്കുഴ വില്ലേജിലെ ബ്ലോക്ക് നമ്പർ 17ൽ നിന്ന് 15.99 ഹെക്ടർ ഭൂമിയുമാണ്​​ ഏറ്റെടുക്കുക. സിൽവർലൈൻ ജില്ലയിൽ 19 കിലോമീറ്റർ ദൂരത്തിലാണ്​ കടന്നുപോകുന്നത്​. മേയിൽ 11 ജില്ലകളിലെയും സാമൂഹികാഘാതപഠനം പൂർത്തിയാക്കി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്​ സർക്കാർ. നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്​റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എം.സി റോഡിനു സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയില്‍ സ്​റ്റേഷൻ സമുച്ചയം സജ്ജമാക്കുക. ജില്ലയിൽ സിൽ​വർലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ കുടിയിറക്കേണ്ടിവരും. ജി​ല്ല അ​തി​ർ​ത്തി​യാ​യ ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ലൂ​ടെ മാ​ത്രം ക​ട​ന്നു​പോ​കു​ന്ന പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ 525 നിർമിതികൾ ന​ഷ്​​ട​മാ​കു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക​ വി​ല​യി​രു​ത്ത​ൽ. ഇതിനൊപ്പം പാടശേഖരങ്ങളടക്കം പ്രദേശങ്ങളിൽ എട്ട്​ മുതൽ 10 മീറ്റർ ഉയരത്തിലാണ്​ പാതയുള്ളത്​. ഇത്​ വെള്ളപ്പൊക്കത്തിന്​ ഇടയാക്കുമെന്ന ആശങ്കയുണ്ട്​. APL krail chenganoor സിൽവർലൈൻ കടന്നുപോകുന്നതിന്‍റെ ആലപ്പുഴ ജില്ലയിലെ റൂട്ട്​ മാപ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story