Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ അപകട സാധ്യത...

ജില്ലയിൽ അപകട സാധ്യത മുനമ്പ്​ 420

text_fields
bookmark_border
എൻ.എച്ചിലും സംസ്ഥാന പാതകളിലുമായാണിത്​ * പഠനം നടത്തിയത്​ നാറ്റ്പാക് ആലപ്പുഴ: ജില്ലയിൽ റോഡപകടങ്ങൾക്ക്​ സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകൾ 420. കൂടുതൽ അപകട മുനമ്പുകളുള്ള ജില്ലകളിൽ നാലാമതാണ്​ ആലപ്പുഴ. നാറ്റ്പാക് പഠനത്തിലാണ്​ ബ്ലാക്ക് സ്​പോട്ടുകൾ കണ്ടെത്തിയത്. ഈ മേഖലകളിൽ അപകടങ്ങൾ കുറക്കാൻ വിവിധ നിർദേശങ്ങളും നാറ്റ്​പാക്​ റോഡ് സുരക്ഷ അതോറിറ്റിക്ക് നൽകി.‌ ദേശീയപാതയിൽ പന്ത്രണ്ടും സംസ്ഥാന പാതകളിൽ പതിമൂന്നും മേഖലകളിലായാണ് ഇത്രയും ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. ദേശീയപാത 66ലാണ് ഏറ്റവും കൂടുതൽ. മുൻകാലങ്ങളിൽ ഉണ്ടായ വൻ അപകടങ്ങൾ, മരണങ്ങൾ, ഗുരുതരപരിക്ക്​ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബ്ലാക്ക് സ്​പോട്ടുകൾ നിശ്ചയിച്ചത്. ഈ മേഖലകൾക്ക് അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്തിട്ടുണ്ട്. ബ്ലാക്ക് സ്​പോട്ടുകൾ ഉൾപ്പെട്ട മേഖലകൾ, ദൈർഘ്യം എന്നിവ റാങ്കിങ് അനുസരിച്ച് ഇങ്ങനെയാണ്​. ദേശീയപാതകൾ: അരൂർ കുമ്പളം ബ്രിഡ്​ജ് റോഡ്‌വേ -കുത്തിയതോട് (എൻ.എച്ച് 66) 10.5 കിലോമീറ്റർ. കൊട്ടാരവളവ്-നങ്ങ്യാർകുളങ്ങര ജങ്​ഷൻ (എൻ.എച്ച് 66) 11.7 കി.മീ. കരീലക്കുളങ്ങര ജങ്​ഷൻ-ഓച്ചിറ ജങ്​ഷൻ (എൻ.എച്ച് 66) 8 കി.മീ. ഒറ്റപ്പുന്ന ജങ്​ഷൻ: മാരാരിക്കുളം കളിത്തട്ട് ജങ്​ഷൻ (എൻ.എച്ച് 66) 11.8 കി.മീ. കളർകോട് ജങ്​ഷൻ -എസ്.എൻ കവല (എൻ.എച്ച് 66) 7.5 കി.മീ. പാട്ടുകുളങ്ങര-ഒറ്റപ്പുന്ന (എൻ.എച്ച് 66) 10.9 കി.മീ. മാരാരിക്കുളം കളിത്തട്ട് ജങ്​ഷൻ-കൊമ്മാടി ജങ്​ഷൻ: (എൻ.എച്ച് 66) 9.4 കി.മീ. കൊമ്മാടി ജങ്​ഷൻ-കളർകോട് ജങ്​ഷൻ (ആലപ്പുഴ നഗരത്തിലൂടെ-പഴയ എൻ.എച്ച് 66) 6.5 കി.മീ. കാക്കാഴം ജങ്​ഷൻ: തോട്ടപ്പള്ളി പാലം (എൻ.എച്ച് 66) 10.3 കിലോമീറ്റർ. ആഞ്ഞിലിമൂട് ജങ്​ഷൻ-പ്രാവിൻകൂട് ജങ്​ഷൻ (എൻ.എച്ച് 183) 6.7 കി.മീ. നങ്ങ്യാർകുളങ്ങര ജങ്​ഷൻ: കീരിക്കാട് (എൻ.എച്ച് 66) 5.8 കിലോമീറ്റർ. ചാരുംമൂട് ജങ്​ഷൻ-കൊല്ലകടവ് ജങ്​ഷൻ (എൻ.എച്ച് 66) 9.8 കി.മീ. സംസ്ഥാനപാതകൾ: നിറയിൽ ജങ്​ഷൻ-നാടാലക്കൽ ജങ്​ഷൻ (എസ്.എച്ച് 6) 12 കി.മീ. കായംകുളം പാർക്ക് ജങ്​ഷൻ-പാലൂത്തറ ജങ്​ഷൻ (എസ്.എച്ച് 5) 11.1 കി.മീ. വൈ.എം.സി.എ ജങ്​ഷൻ-റോഡ്മുക്ക് ജങ്ക്ഷൻ (എസ്.എച്ച് 40) 5.7 കി.മീ. നവോദയ ജങ്​ഷൻ-പരുമല പാലം (എസ്.എച്ച് 6) 4.6 കി.മീ. മങ്കൊമ്പ് ജങ്​ഷൻ -കിടങ്ങറ പാലം (എസ്.എച്ച് 11) 8.2 കി.മീ. കരുമാടി പാലം -തകഴി പാലം (എസ്.എച്ച് 12) 4.9 കി.മീ. നാലുതെങ്ങ് ജങ്​ഷൻ - പനക്കൽ (എസ്.എച്ച് 66) 5.6 കിലോമീറ്റർ. എടത്വ -നീരേറ്റുപുറം (എസ്.എച്ച് 12) 5.8 കി.മീ. നേതാജി ജങ്​ഷൻ-മുഹമ്മ ജങ്​ഷൻ (എസ്.എച്ച് 40) 5.6 കി.മീ. കാരക്കാട്-മുളക്കുഴ പാലം (എസ്.എച്ച് 1) 2.6 കി.മീ. പറയംകുളം ജങ്​ഷൻ -ആദിക്കാട്ടുകുളങ്ങര ജങ്​ഷൻ (എസ്.എച്ച് 5) 5.6 കി.മീ. കളർകോട്-നെടുമുടി (എസ്.എച്ച് 11) 8.6 കിലോമീറ്റർ. മാളികമുക്ക് ജങ്​ഷൻ-ചെട്ടികാട് (എസ്.എച്ച് 66) 3.2 കി.മീ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story