Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലുറപ്പിൽ...

തൊഴിലുറപ്പിൽ നിയന്ത്രണം: ​36.97 ലക്ഷം തൊഴിൽദിനങ്ങൾ കുറവ്​; പ്രായമായവർ ആശങ്കയിൽ

text_fields
bookmark_border
-തൊഴിലുറപ്പ്​ പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് 5.26 ലക്ഷം പേർ ആലപ്പുഴ: തൊഴിൽദിനങ്ങൾ കുറയുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയിൽ ജോലിചെയ്യുന്ന ജില്ലയിലെ ആയിരക്കണക്കിന്​ പേർ ആശങ്കയിൽ. തൊഴിൽദിനങ്ങൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിന്​ പുറമെ ഒരേസമയം ചെയ്യാവുന്ന ജോലികളുടെ എണ്ണവും ക്ലിപ്തപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം 96.5 ലക്ഷം തൊഴിൽദിനം ജില്ലക്ക്​ അനുവദിച്ചിരുന്നു. ഈ വർഷം അത്​ 59.53 ലക്ഷമായി കുറച്ചു. 36.97 ലക്ഷം തൊഴിൽദിനങ്ങൾ​ കുറവ്​. കഴിഞ്ഞവർഷം കൂടുതൽ തൊഴിൽദിനങ്ങളുണ്ടായിട്ടും ഒരു തൊഴിലാളി കുടുംബത്തിന്​ ശരാശരി 71.48 തൊഴിൽദിനം മാത്രമാണ് ലഭിച്ചത്. തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചതോടെ ഇത്​ പകുതിയായി കുറയും. ഒരുപഞ്ചായത്തിൽ ഒരേസമയം 20 ജോലികൾ ഏറ്റെടുത്താൽ മതിയെന്നാണ് കേന്ദ്രനിർദേശം. ഇത്​ നിലവിൽ വരുന്നതോടെ മുഴുവൻ വാർഡിലും പണിനടക്കാത്ത സ്ഥിതിയാകും. കയർ മേഖല പ്രതിസന്ധിയിലായപ്പോഴും കോവിഡിൽ ജോലി നഷ്ടമായപ്പോഴും ആയിരക്കണക്കിനാളുകൾക്ക്​ തൊഴിലുറപ്പ്​ പദ്ധതി ആശ്രയമായിരുന്നു. ഓരോ കുടുംബത്തിനും വർഷത്തിൽ 100 തൊഴിൽദിനം ഉറപ്പാക്കുകയാണ്​ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നിരിക്കെ കഴിഞ്ഞ വർഷം 44,399 കുടുംബങ്ങൾക്കാണ്​ 100 ദിവസം തൊഴിൽ നൽകാനായത്​. ഇത്തവണ ഇതുവരെ 27 കുടുംബങ്ങൾക്ക്​ മാത്രമാണ് 100 തൊഴിൽദിനം ലഭിച്ചത്. തൊഴിലുറപ്പ്​ പദ്ധതിയിൽ 3.05 ലക്ഷം കുടുംബങ്ങളിലായി 5.26 ലക്ഷം പേരാണ്​ ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.36 ലക്ഷം കുടുംബങ്ങളിലെ ഒന്നര ലക്ഷംപേർ തൊഴിൽ ആവശ്യപ്പെട്ടു. ഇവരിൽ 1.25 ലക്ഷം കുടുംബങ്ങൾക്കുമാത്രമാണ് ഏതാനും ദിവസമെങ്കിലും തൊഴിൽ ലഭിച്ചത്. തൊഴിലുറപ്പ്​ പദ്ധതിയിൽ ജോലി ചെയ്യുന്ന പ്രായമായവർക്കാണ്​ തൊഴിൽദിനം കുറച്ചത്​ തിരിച്ചടിയാകുന്നത്. 60നും 80നും ഇടയിൽ പ്രായമുള്ള 34,000 പേരാണ് ജില്ലയിൽ തൊഴിലുറപ്പിൽ ജോലി ചെയ്യുന്നത്. ഇതിൽ 80ന്​ മുകളിൽ പ്രായമുള്ളവർ ആയിരത്തോളമുണ്ടാകും. ജീവിക്കാൻ മറ്റു മാർഗമില്ലാത്തവരാണ് ആരോഗ്യസ്ഥിതി മോശമായിട്ടും പണിയെടുക്കാനെത്തുന്നത്. ഒപ്പമുള്ള ആരോഗ്യമുള്ള തൊഴിലാളികൾ സഹായിച്ച് ഇവരുടെ പോരായ്മ നികത്തുകയായിരുന്നു പതിവ്. എന്നാൽ, തൊഴിൽദിനം കുറച്ചതോടെ ഇവരുടെ ജോലിസാധ്യതയാണ് ആദ്യം ഇല്ലാതാകുകയെന്നാണ് ആശങ്ക. പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്​ കേന്ദ്രം കൊണ്ടുവന്ന നിർദേശങ്ങളിൽ തട്ടി ആയിരങ്ങൾക്ക്​ തൊഴിൽ നഷ്ടം ഏതാണ്ട്​ ഉറപ്പാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story