Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTഅരൂക്കുറ്റിയിൽ സി.പി.എമ്മിൽ പൊട്ടിത്തെറി; നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36പേരെ പുറത്താക്കി
text_fieldsbookmark_border
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നടപടി അരൂക്കുറ്റി: തേദ്ദശ തെരെഞ്ഞടുപ്പിൻെറ പരാജയത്തിന് പിന്നാലെ സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 36പേരെ പുറത്താക്കി. ഇതിൽ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മറ്റ് ബ്രാഞ്ചുകളിലുള്ളവർ പാർട്ടി അംഗത്വം ഉപേക്ഷിക്കുമെന്നറിയിച്ച് പരാതിയുമായി സംസ്ഥാന നേതൃത്വത്തെ സമീപിച്ചു. ജില്ല കമ്മിറ്റി അംഗത്തിൻെറ അധ്യക്ഷതയിൽ നാലിന് കൂടാനിരുന്ന ജനറൽബോഡിപോലും വിഭാഗീയതയെത്തുടർന്ന് മാറ്റിവെക്കേണ്ടിവന്നിട്ടുണ്ട്. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം വാര്‍ഡില്‍ സി.പി.എം ഔദ്യോഗികസ്ഥാനാർഥിയെ പരാജയപ്പെടുത്തി െറബല്‍ സ്ഥാനാർഥി കെ.എ. മാത്യുവിൻെറ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36 പേരെയാണ് കൂട്ടത്തോടെ ഔദ്യോഗികപക്ഷം പുറത്താക്കിയത്. ഈ വാർഡിൽ മത്സരിച്ച സി.പി.എം ഔദ്യോഗിക സ്ഥാനാർഥി ജയദേവൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പാർട്ടിയിൽ സജീവമായിരുന്ന മാത്യുവിനെ തെരഞ്ഞെടുപ്പ് സമയത്താണ് പുറത്താക്കിയത്. ലോക്കല്‍ കമ്മിറ്റി അംഗവും എ.കെ.ജി ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ്, കാട്ടിലമഠം ബ്രാഞ്ച് സെക്രട്ടറി വി.എസ്. അജയന്‍, നായനാര്‍ ബ്രാഞ്ച് സെക്രട്ടറി പി.എം. ഉദയന്‍, ഹിദായത്ത് ബ്രാഞ്ച് സെക്രട്ടറി ബോസ് (പി.ബി. സന്തോഷ്), ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡൻറ് കെ.പി. അനീഷ്, വടുതലജെട്ടി യൂനിറ്റ് സെക്രട്ടറി വിഷ്ണു എന്നിവരടക്കമുള്ളവരാണ് നടപടിക്ക് വിധേയമായത്. തെരഞ്ഞെടുപ്പിനുശേഷം ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കാൻ തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ കടുത്തനടപടിയിലേക്ക് പോയാൽ സമീപപ്രദേശങ്ങളിലടക്കം പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്നാണ് ഒരുവിഭാഗത്തിൻെറ വിലയിരുത്തൽ. നടപടിക്ക് വിധേയരായവർ ജില്ല-സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. വ്യാജ മെംബർഷിപ്പിൻെറ പേരിൽ എൽ.സിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പരാതി കൊടുത്തതിൻെറ പ്രതികാര നടപടിയായിട്ടാണ് 36 പേരെ പുറത്താക്കിയതെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന് അനുകൂല തീരുമാനമുണ്ടായിെല്ലങ്കിൽ നൂറ്റമ്പതോളം പാർട്ടിപ്രവർത്തകർ അംഗത്വം ഉപേക്ഷിക്കുമെന്ന ഭീഷണിയും ഇവർ ഉയർത്തുന്നുണ്ട്. വാർഡ് കമ്മിറ്റിയുടെ അഭിപ്രായം മാനിക്കാതെ എൽ.സി ഏകപക്ഷീയമായാണ് മൂന്നാം വാർഡിൽ സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ഇവർ വാദിക്കുന്നത്. അതിൻെറ തെളിവാണ് െറബൽ സ്ഥാനാർഥി 128 വോട്ടിന് വിജയിച്ചത്. ഒമ്പതാം വാർഡിൽ ഇടതുസ്ഥാനാർഥിക്ക് 40 വോട്ട് മാത്രം ലഭിച്ചതിൻെറ കാരണങ്ങളെപറ്റി പഠിച്ച് നടപടിയെടുക്കാതെ മൂന്നാം വാർഡിൽ മാത്രം നടപടിയുമായി മുന്നോട്ടുപോകുന്നത് എൽ.സിയുടെ പകപോക്കലാണെന്നതിന് തെളിവാണെന്നും പറയുന്നു. എൽ.സി മെംബർ ഉൾപ്പെടെ നാൽപതോളം പാർട്ടി അംഗങ്ങളുള്ള ഇവിടെ െറബൽ സ്ഥാനാർഥിക്ക് 404 വോട്ടാണ് ലഭിച്ചത്. മൂന്നാം വാർഡിലെ ഒരു സി.ഐ.ടി.യു പ്രവർത്തകൻെറ കുടുംബത്തിലെ നാല് പോസ്റ്റൽ വോട്ട് ബി.ജെ.പിക്ക് ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ എൽ.സി തയാറായിട്ടുമില്ല. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽേക്ക വിഭാഗീയതക്ക് അറുതിവരുത്താൻ സംസ്ഥാനനേതൃത്വം ഇടപെടാൻ സാധ്യതയുണ്ട്. പാർട്ടി ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ മെംബർഷിപ് നൽകിയതിനെത്തുടർന്നുള്ള പ്രശ്‌നങ്ങളാണ് ആദ്യം വിഭാഗീയത ഉടലെടുക്കാൻ പ്രധാന കാരണമായത്. ഇത് ചോദ്യം ചെയ്തതിൻെറ പേരിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അടക്കം രണ്ട് എൽ.സി അംഗങ്ങളെയും മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെയും അന്ന് എൽ.സിയിൽനിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി ഇടപെട്ടതിനെത്തുടർന്നാണ് അന്ന് വിഭാഗീയതക്ക് അറുതിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story