Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:30 AM IST Updated On
date_range 14 Jun 2022 5:30 AM ISTട്രെയിനിൽ എത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
ആലപ്പുഴ: ആന്ധ്രയിൽനിന്ന് ട്രെയിൻവഴി വിൽപനക്കെത്തിച്ച 3.6 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അമ്പലപ്പുഴ കാക്കാഴം മുറിയിൽ പുതുശ്ശേരിൽവീട്ടിൽ മുഹമ്മദ് അജാസ് (21), കാക്കാഴം കിണറ്റുംകര വീട്ടിൽ നവീൻ നന്ദകുമാർ (22) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഏഴിന് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസിൽ കടത്തിയ കഞ്ചാവാണ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എസ്. സതീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രിവന്‍റിവ് ഓഫിസർമാരായ എൻ. ബാബു, പി.ടി. ഷാജി, കെ.എസ്. അലക്സ്, ഐ.ബി പ്രിവന്‍റിവ് ഓഫിസർ അലക്സാണ്ടർ, പ്രിവന്‍റിവ് ഓഫിസർ ഗ്രേഡ് എസ്. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, സാജൻ ജോസഫ്, എം.ആർ. റെനീഷ്, ആർ. ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിതാരാജ് എന്നിവർ നേതൃത്വം നൽകി. APL ganja prathikal അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് കഞ്ചാവുമായി പിടികൂടിയ മുഹമ്മദ് അജാസും നവീനും അധ്യാപക ഒഴിവ്: അഭിമുഖം ഇന്ന് ആലപ്പുഴ: ഗവ. ഗേൾഡ് എച്ച്.എസ്.എസിൽ 2022-23 അധ്യയനവർഷം എച്ച്.എസ്.ടി മലയാളം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കും. ദിവസവേതാടിസ്ഥാനത്തിലുള്ള നിയമനത്തിന് താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റും സഹിതം ഹാജരാകണം. ഫോൺ: 0477 2260391.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story