Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:28 AM IST Updated On
date_range 19 Jan 2022 5:28 AM ISTസഹകരണ ബാങ്ക് തട്ടിപ്പ്: സമരം 33ാം ദിവസത്തിലേക്ക്
text_fieldsbookmark_border
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ബാങ്ക് ഹെഡ് ഓഫിസിനുമുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം 32 ദിവസം പിന്നിട്ടു. സമരം ചെയ്യുന്ന നിക്ഷേപകര്‍ എല്ലാംതന്നെ പ്രായാധിക്യം ചെന്നവരാണ്. കോവിഡ് മഹാമാരി വ്യാപകമാകുന്ന സമയത്തും ജീവിതശൈലീ രോഗങ്ങള്‍ പിടിമുറുക്കിയിരിക്കുന്നവര്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ തിരികെ ലഭിക്കുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. 32ാം ദിന സമരം കൂട്ടായ്മ പ്രതിനിധി എച്ച്.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ പിള്ള അധ്യക്ഷത വഹിച്ചു. രാജേന്ദ്ര പ്രസാദ്, എച്ച്.എം. വിജയന്‍, ശ്രീവത്സന്‍, അബ്ബാസ്, സൈമണ്‍ വര്‍ഗീസ്, രംഗരാജ്, ഇന്ദിര സജി, രജ്ജു ജയകുമാര്‍, പ്രഭ ബാബു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകര്‍ നടത്തുന്ന 32ാം ദിവസ സത്യഗ്രഹസമരം കൂട്ടായ്മ പ്രതിനിധി എച്ച്.എന്‍. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
