Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:29 AM IST Updated On
date_range 26 May 2022 5:29 AM ISTസാമൂഹിക വിരുദ്ധരുരെ വിളയാട്ടം; 30ഓളം വീടുകളിലെ കൃഷികൾ നശിപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: ഇരുട്ടിൻെറ മറവിൽ സാമൂഹികവിരുദ്ധരുടെ ആക്രമണം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ആം വാർഡ് കാക്കാഴം വ്യാസാ ജങ്ഷന് പടിഞ്ഞാറ് 30 ഓളം വീടുകളിലെ വാഴ, പപ്പായ തുടങ്ങി ഒട്ടനവധി ഫലവൃക്ഷങ്ങൾ വെട്ടിയരിഞ്ഞു. ബുധനാഴ്ച രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് കണ്ടത്. അമ്പലപ്പുഴ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഉൾപ്രദേശത്തുള്ള വീടുകളിലും സമാന ആക്രമണം നടന്നിട്ടുണ്ട്. ചില വീടുകളിൽ മോട്ടോറും ഹോസും നശിപ്പിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പ്രദേശത്ത് തെരുവുനായ്ക്കളുടെ തലയറുത്ത നിലയിലും കണ്ടിരുന്നു. രാത്രിയിൽ വീടുകൾക്കുനേരെ നേരത്തേ കല്ലേറും നടന്നിരുന്നു. തീരപ്രദേശമായ ഇവിടെ വഴിവിളക്കുകൾ സ്ഥാപിച്ചാലും അത് നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി മറ്റ് പ്രദേശങ്ങളിൽനിന്ന് ധാരാളം യുവാക്കൾ കടൽഭിത്തിയോട് ചേർന്നുള്ള സ്ഥലത്ത് കൂട്ടംകൂടാറുണ്ടെന്നും ഇവർ ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും പറയുന്നു. വിവരമറിഞ്ഞ് പൊലീസെത്തുമ്പോൾ ഓടി രക്ഷപ്പെടും. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പ്രദേശവാസികളാകെ ഭീതിയിലാണ്. കുട്ടികൾക്കും സ്ത്രീകൾക്കും പുറൻത്തിറങ്ങാ കഴിയാത്ത സ്ഥിതിയായെന്ന് പഞ്ചായത്ത് അംഗം രാജ്കുമാർ പറഞ്ഞു. വാർഡിൽ നടക്കുന്ന അക്രമ പ്രവർത്തനങ്ങളെക്കുറിച്ച് പൊലീസിന് നിരവധിതവണ പരാതി നൽകിയിരുന്നു. ഇപ്പോൾ നടന്ന ഈ ആക്രമണത്തിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (വീടുകളിലെ വാഴയും മറ്റ് കരകൃഷികള്‍ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചനിലയില്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
