Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​ നിരക്ക്​...

കോവിഡ്​ നിരക്ക്​ ഉയർന്ന്​തന്നെ; ചൊവ്വാഴ്ച 2967 പേര്‍ക്ക് കൂടി

text_fields
bookmark_border
ആലപ്പുഴ: ജില്ലയില്‍ 2967പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2763 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന്​ എത്തിയ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് ബാധിതരായി. 183 രോഗികളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1114 പേര്‍ രോഗമുക്തരായി. നിലവില്‍ 16,692പേര്‍ ചികിത്സയില്‍ കഴിയുന്നു. തിങ്കളാഴ്ച 2074 പേർക്കായിരുന്നു കോവിഡ്​ ബാധിച്ചത്​. രോഗികളുടെ എണ്ണം കൂടി വരുന്നതായാണ്​ കണക്ക്​. ബജറ്റിൽ പ്രതീക്ഷയും നിരാശയും -വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ: കേന്ദ്ര ബജറ്റിൽ എം.എസ്.എം.ഇ മേഖലക്ക്​ രണ്ട്​ ലക്ഷം കോടി നീക്കി വെച്ചതിൽ വ്യാപാര മേഖലയെ കൂടി ഉൾപ്പെടുത്തിയ നടപടി വ്യാപാരി സമൂഹത്തിനും പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി. എന്നാൽ, 2020 മുതൽ തുടർന്നുവരുന്ന കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വ്യാപാര മേഖലക്ക്​, ബാങ്ക് പലിശ ഇനത്തിൽ ഇളവുകളൊന്നും പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്. മഹാമാരിയിൽ രാജ്യത്താകെ രണ്ട്​ ലക്ഷത്തിലധികം വ്യാപാരികൾ വ്യാപാരം നിർത്തിപ്പോകുകയും ആയിരക്കണക്കിന്​ വ്യാപാരികൾ ജീവനൊടുക്കുകയുമുണ്ടായി. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന വ്യാപാരികളുടെ കുടുംബത്തെ സഹായിക്കുന്ന ഒരു നിർദേശവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഖേദകരമാണ്. തെറ്റായ റിട്ടേൺ സമർപ്പിച്ച ആദായ നികുതിദായകർക്ക് തിരുത്തി സമർപ്പിക്കാൻ രണ്ട്​ വർഷത്തെ സാവകാശം നൽകിയപ്പോൾ, ജി.എസ്.ടി നിയമത്തിലെ കർക്കശമായ വകുപ്പുകൾ മൂലവും അജ്ഞത മൂലവും ജി.എസ്.ടി. പോർട്ടലിലെ തകരാറുകൾ കാരണവും ഉണ്ടായ തെറ്റുകൾ നിമിത്തം ലക്ഷക്കണക്കിന്​ വ്യാപാരികൾ പലിശയിനത്തിലും പിഴയിനത്തിലും കോടികൾ അടയ്ക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തിലുള്ള റിട്ടേണുകൾ തിരുത്തുന്നതിനുള്ള സാവകാശം നൽകാത്തത് നിരാശാജനകമായ നടപടിയാണെന്ന്​ സംസ്ഥാന ജന. സെക്രട്ടറി രാജു അപ്സര ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story