Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:35 AM IST Updated On
date_range 20 April 2022 5:35 AM ISTഅരൂരിന്‍റെ ആദരം 26ന്
text_fieldsbookmark_border
തുറവൂർ: 2020-21 അധ്യയനവർഷത്തിൽ ഉന്നതവിജയം നേടിയ അരൂർ മണ്ഡലത്തിലെ വിദ്യാർഥിപ്രതിഭകളെ ഈ മാസം 26ന് കുത്തിയതോട് ഇ.സി.കെ യൂനിയൻ ഹൈസ്കൂളിൽ സംഘടിപ്പിക്കുന്ന അരൂരിന്‍റെ ആദരം പരിപാടിയിൽ ആദരിക്കുമെന്ന് ദലീമ ജോജോ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾക്കും മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ മികവു പുലർത്തിയ പ്രതിഭകളെയും അവാർഡ് നേടിയ അധ്യാപകരെയും ആദരിക്കും. വാർത്തസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആർ. ജീവൻ, കോഓഡിനേറ്റർ ഡോ. മഞ്ജുഷ ഇമ്മാനുവൽ, പ്രോഗ്രാം കൺവീനർ എൻ.ജി. ദിനേഷ് കുമാർ, വൈസ് ചെയർമാൻ അനിൽകുമാർ, സംഘടന പ്രതിനിധി സജീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story