Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ മണ്ഡലത്തിലെ...

അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് 25 കോടിയുടെ ഭരണാനുമതി

text_fields
bookmark_border
അമ്പലപ്പുഴ: മണ്ഡലത്തിൽ പഞ്ചായത്തുകളുടെ അധീനതയിലെ 22 ഗ്രാമീണ റോഡുകളുടെ നിർമാണത്തിന് 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എച്ച്. സലാം എം.എൽ.എ അറിയിച്ചു. കാൽനട പോലും ദുഷ്കരമായ റോഡുകളാണ് പഞ്ചായത്തുകളിൽനിന്ന്​ ഏറ്റെടുത്ത് നിർമാണം നടത്തുന്നത്. ഇവയിൽ ഭൂരിപക്ഷം റോഡുകളും ബി.എം ബി.സി നിലവാരത്തിലും ചിലത് ടൈൽ പാകിയുമാണ് നിർമിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. അമ്പലപ്പുഴ ക്ഷേത്രം-നടപ്പന്തൽ റോഡ്, സെന്‍റ്​ അലോഷ്യസ് സ്കൂൾ-ബീച്ച് റോഡ്, പുതുമന ക്ഷേത്രം റോഡ്, മണ്ണെണ്ണമുക്ക് –ഖാദിരിയ്യ മസ്ജിദ് റോഡ്, ചേതന ലാബ്-പ്ലാക്കുടി ലൈൻ റോഡ്, എ.കെ.ഡി.എസ് കരയോഗം സൗത്ത് റോഡ്, സി.എം.എസ് കോമ്പൗണ്ട്-തലക്കെട്ട് റോഡ്, ഗുരുകുലം-പന്നിമുക്കം റോഡ്, പഴയനടക്കാവ്-ഇരുമ്പനം റോഡ്, തച്ചുംതറ-കുന്നാംതറ റോഡ്, അപ്പാത്തിക്കരി ആമയിട-കൊച്ചുവീട് റോഡ്, ഗാന്ധിവിലാസം പാലം-നൂറ്റിയമ്പതിൽ റോഡ്, വാഴേപ്പറമ്പ്-പുതുപറമ്പ് ബ്രിഡ്ജ് റോഡ്, മാളിയേക്കൽ-മാമ്പല-പഴയനടക്കാവ് റോഡ്, ഒഴുവത്തറ-നാല്പത്തിയഞ്ചിൽ റോഡ്, ഫാത്തിമ റോഡ്, മഹിള റോഡ്, അട്ടിയിൽ-പുത്തൻപറമ്പ് റോഡ്, അപ്പയ്ക്കൽ റോഡ്, യു.കെ.ഡി. വിദ്യാലയം റോഡ്, പുതുശ്ശേരിമഠം റോഡ്, സൊസൈറ്റി പാലം-അൻപതിൽചിറ റോഡുകളാണ് നിർമിക്കുക. സാങ്കേതികാനുമതി ലഭിച്ചാലുടൻ ടെൻഡർ ചെയ്ത് നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നും എച്ച്. സലാം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story