Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർക്കാറിന്‍റെ ഒന്നാം...

സർക്കാറിന്‍റെ ഒന്നാം വാര്‍ഷികം; പ്രദര്‍ശന-വിപണനമേള ഏപ്രില്‍ 25 മുതല്‍

text_fields
bookmark_border
ആലപ്പുഴ: സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 'എന്‍റെ കേരളം' എന്ന പേരില്‍ ഏപ്രിൽ 25 മുതൽ ​മേയ്​ ഒന്നുവരെ ആലപ്പുഴ ബീച്ചില്‍ പ്രദർശന-വിപണനമേള നടത്തും. മന്ത്രി പി. പ്രസാദിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്​കരിച്ചു. മന്ത്രിമാരായ പി. പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ സമിതിയുടെ മുഖ്യരക്ഷാധികാരികളാണ്. കലക്ടര്‍ ചെയര്‍പേഴ്സണും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ വൈസ് ചെയര്‍മാനുമാണ്. 87,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന പ്രദര്‍ശന നഗരിയില്‍ വിപണന മേള, എന്‍റെ കേരളം, കേരളത്തെ അറിയാം തുടങ്ങിയ തീം പവിലിയനുകള്‍, ഫുഡ് കോര്‍ട്ട്, സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, നൂതനസാങ്കേതിക വിദ്യകളുടെ അവതരണം, അഗ്രികള്‍ചറല്‍ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേ തുടങ്ങിയവയുമുണ്ടാകും. എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ദലീമ ജോജോ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്സൻ സൗമ്യ രാജ്, കലക്ടര്‍ ഡോ. രേണു രാജ്, ജില്ല പൊലീസ്​ മേധാവി ജി. ജയദേവ്, എ.ഡി.എം സന്തോഷ് കുമാര്‍ എന്നിവർ പ​ങ്കെടുത്തു. APL collectrate meeting p prasad സർക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന-വിപണന മേളയുടെ സംഘാടക സമിതി രൂപവത്​കരണ യോഗത്തില്‍ മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു ബൈത്തുസ്സകാത്ത്​: സ്വയം തൊഴില്‍ പദ്ധതി ധനസഹായ വിതരണം A​ttn: must ആലപ്പുഴ: ബൈത്തുസ്സകാത്ത് കേരള ആലപ്പുഴ ഏരിയയില്‍ അനുവദിച്ച വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്കുള്ള ധനസഹായ വിതരണം ബുധനാഴ്ച നടക്കും. വൈകീട്ട് അഞ്ചിന്​ മര്‍കസ് ഇംഗ്ലീഷ് സ്കൂളില്‍ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ് എച്ച്. അബ്ദുല്‍ ഹക്കീം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ബൈത്തുസ്സകാത്ത് കേരള ഏരിയ രക്ഷാധികാരി കെ.എസ്. അശ്റഫ് അധ്യക്ഷത വഹിക്കും. നഗരസഭ കൗണ്‍സിലര്‍മാരായ നസീര്‍ പുന്നയ്ക്കല്‍, സിമി ഷാഫിഖാന്‍, മുസ്​ലിംലീഗ് ജില്ല പ്രസിഡന്‍റ്​ എ.എം. നസീര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഓഡിനേറ്റര്‍ ജലീല്‍ പുലയന്‍വഴി എന്നിവര്‍ പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story