Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതികൂല കാലാവസ്ഥ...

പ്രതികൂല കാലാവസ്ഥ കുട്ടനാട്ടിൽ രണ്ടാം കൃഷിയിൽ 2.5 ലക്ഷം ക്വിന്‍റൽ നെല്ല്​ കുറവ്

text_fields
bookmark_border
ഹെക്ടറിന് ശരാശരി ലഭിച്ചത്​ 15 ക്വിന്‍റൽ മാത്രം കുട്ടനാട്: പ്രതികൂല കാലാവസ്ഥ തകർത്തത്​ കുട്ടനാട്ടിലെ കർഷകരുടെ പ്രതീക്ഷ. ജില്ലയിലെ നെൽകൃഷിയിൽ വൻ ഇടിവാണുണ്ടായത്​. 5.10 ലക്ഷം ക്വിന്‍റൽ നെല്ല്​ പ്രതീക്ഷിച്ചിറക്കിയ രണ്ടാം കൃഷിയിൽ സംഭരിച്ചത് 2.86 ലക്ഷം ക്വിന്‍റൽ മാത്രം. മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയെത്തുടർന്ന് രണ്ടരലക്ഷം ക്വിന്‍റൽ നെല്ല്​ കുറഞ്ഞതായാണ്​ കണക്ക്​. 8167.63 ഹെക്ടറിലാണ്​ രണ്ടാം കൃഷി ഇറക്കിയത്. ഏക്കറിന് 25 ക്വിന്‍റൽ എന്ന കണക്കിൽ ഏകദേശം 5,10,477 ക്വിന്‍റൽ നെല്ല്​ സംഭരിക്കാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഹെക്ടറിന് 15 ക്വിന്‍റൽ മാത്രമാണ് ലഭിച്ചത്. പല പാടശേഖരങ്ങളിലും പ്രതീക്ഷിച്ചതിന്‍റെ പകുതിപോലും ലഭിച്ചില്ല. കാലാവസ്ഥ പ്രശ്നങ്ങൾക്കൊപ്പം കൊയ്ത്ത്​ യന്ത്രങ്ങളുടെ ക്ഷാമവും തിരിച്ചടിയായി. പല പാടങ്ങളിലും വിളവെടുപ്പ്​ സമയം കഴിഞ്ഞ് ഒന്നൊന്നര മാസമെങ്കിലും പിന്നിട്ടശേഷമാണ്​ കൊയ്ത്ത്​ നടന്നത്. മഴയിലും വെള്ളത്തിന്‍റെ കുത്തൊഴുക്കിലും അറുപതിലേറെ ഇടങ്ങളിലാണ്​ മടവീഴ്ചയുണ്ടായത്​. കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകതയുടെ നേർകാഴ്ചയാണ്​ മടവീഴ്ചയെന്നാണ് ആക്ഷേപം. സ്വാമിനാഥൻ പാക്കേജിൽ ഉൾപ്പെടുത്തി പുറംബണ്ട്‌ നിർമിച്ചത്​ പാടശേഖരങ്ങളിൽ കൃഷി സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ, പദ്ധതി നിർവഹണത്തിലെ അശാസ്ത്രീയതമൂലം വലിയ പാളിച്ചയാണ്​ സംഭവിച്ചത്. ജില്ലയിൽ ശരാശരി 25,000 ഹെക്ടറിലാണ്​ പുഞ്ചകൃഷിയിറക്കുന്നത്. തുലാമാസത്തിൽ വിത തുടങ്ങുകയാണ്​ പതിവ്. നവംബർ ആദ്യവാരത്തോടെ പകുതിയോളം പാടങ്ങളിലും വിത പൂർത്തിയാകും. മഴയും കിഴക്കൻ വെള്ളവും കാരണം ഇക്കൊല്ലം വിത വൈകി. ഒരേകാലയളവിൽ വിത തുടങ്ങുന്നതിനാൽ കൊയ്ത്തും ഒരുമിച്ചുവരും. അതിനാൽ ധാരാളം കൊയ്ത്തുയന്ത്രം വേണ്ടിവരുമെന്ന പ്രശ്നവുമുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story