Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിപ്പാട് നിയോജക...

ഹരിപ്പാട് നിയോജക മണ്ഡലത്തിന് 237.25 കോടിയുടെ പദ്ധതികൾ

text_fields
bookmark_border
ഹരിപ്പാട്: സംസ്ഥാന ബജറ്റില്‍ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ വിവിധ വികസനപ്രവർത്തനങ്ങൾക്ക്​ 237 കോടി 25 ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിലെ മണിവേലിക്കടവിൽ തീരവേലിയേറ്റ സംരക്ഷണം, കടവത്തുപാലത്തില്‍നിന്ന്​ വേലിയേറ്റ പ്രതിരോധം പ്രവൃത്തികള്‍ക്ക്​ സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചു. ഏഴ് കോടി രൂപയാണ് ഈ പ്രവൃത്തികളുടെ അടങ്കല്‍ തുക. കാര്‍ത്തികപ്പള്ളി ജങ്​ഷന്റെ സൗന്ദര്യവത്​കരണത്തിന്​ രണ്ട് കോടി അനുവദിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് ഡയാലിസിസ് യൂനിറ്റിന് കെട്ടിടനിര്‍മാണം, പുതിയ മോര്‍ച്ചറി എന്നിവ ചേര്‍ന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണം (30 കോടി), ചേപ്പാട് പഞ്ചായത്ത് ഏവൂര്‍ പാലമൂട് ചെട്ടികുളങ്ങര കണ്ണമംഗലം ഫാം റോഡ്​നിര്‍മാണം (10 കോടി), കരുവാറ്റ പഞ്ചായത്ത് ഊട്ടുപറമ്പ് ആധുനിക സംവിധാനമുള്ള നെല്ലുസംഭരണകേന്ദ്രം (അഞ്ച്​ കോടി), ആറാട്ടുപുഴ പഞ്ചായത്ത് കനകക്കുന്ന് കള്ളിക്കാട് പാലം (100 കോടി), തൃക്കുന്നപ്പുഴ സി.എച്ച്.സി പുതിയ കെട്ടിടവും അനുബന്ധ സൗകര്യവികസനം (അഞ്ച്​ കോടി), ആറാട്ടുപുഴ പെരുമ്പളളി ഫിഷറീസ് ആശുപത്രി പുതിയകെട്ടിടം, ഐ.പി ബ്ലോക്ക് എക്സ്റേ യൂനിറ്റ് (മൂന്നുകോടി), തൃക്കുന്നപ്പുഴ പഞ്ചായത്ത് ആത്മവിദ്യസംഘം യു.പി.എസ് പുതിയ കെട്ടിടം(രണ്ട്​ കോടി), ഹരിപ്പാട് സര്‍ക്കാര്‍ മൃഗാശുപത്രിക്ക് പുതിയ ഇരുനില കെട്ടിടം (25 ലക്ഷം), നിലവിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷന്​ പുതിയ കെട്ടിടം നിര്‍മാണം (15 കോടി) തുടങ്ങി നിരവധി പദ്ധതിക്ക്​ തുക അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story