Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:30 AM IST Updated On
date_range 13 March 2022 5:30 AM ISTകായംകുളത്തിന് 223 കോടിയുടെ പദ്ധതികൾ
text_fieldsbookmark_border
കായംകുളം: മണ്ഡലത്തിൽ 223 കോടി രൂപയുടെ പ്രവൃത്തികൾ സംസ്ഥാന ബജറ്റിൽ ടോക്കൻ പ്രോവിഷനിൽ ഉൾപ്പെടുത്തിയതായി അഡ്വ. യു. പ്രതിഭ എം.എൽ.എ അറിയിച്ചു. കായംകുളം സബ്ട്രഷറിക്ക് പുതിയ കെട്ടിടം -അഞ്ചുകോടി, കായംകുളം പൊലീസ് സ്റ്റേഷൻ കെട്ടിടവും സ്റ്റാഫ് ക്വോർട്ടേഴ്സും -25 കോടി, ചെട്ടികുളങ്ങര പഞ്ചായത്തിൽ കൂനംകുളങ്ങര ചിറയിൽ ഇൻഡോർ സ്റ്റേഡിയം -രണ്ടുകോടി, തേവലപ്പുറം ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി, കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് പുതിയ ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സ്, ഗാരേജ്, ചുറ്റുമതിൽ -80 കോടി, കനാലുകളുടെയും തോടുകളുടെയും ആഴം വർധിപ്പിച്ച് തീരസംരക്ഷണം -20 കോടി, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് തയ്യിൽ തെക്ക് ഗവ. എൽ.പി.എസിന് പുതിയ കെട്ടിടം, ചെട്ടികുളങ്ങര പഞ്ചായത്തിലെ ഗവ. യു.പി സ്കൂൾ ആഞ്ഞിലിപ്രക്ക് പുതിയ കെട്ടിടം, പത്തിയൂർ പഞ്ചായത്തിലെ ഗവ. ഹൈസ്കൂൾ രാമപുരം പുതിയ കെട്ടിടം, ദേവികുളങ്ങര പഞ്ചായത്തിലെ ജി.എസ്.ആർ.വി എൽ.പി.എസിന് പുതിയ കെട്ടിടം -രണ്ടുകോടി വീതം, കായംകുളം നഗരസഭ ഗവ. യു.പി.എസിന് പുതിയകെട്ടിടം -മൂന്നുകോടി, കായംകുളം നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി -30 കോടി, കൃഷ്ണപുരം പഞ്ചായത്തിൽ മനോ വികാസ് കേന്ദ്രത്തിന് കെട്ടിടവും ഹോസ്റ്റലും -രണ്ടുകോടി, പത്തിയൂർ പഞ്ചായത്തിൽ കുറവന്റെ കടവ് പാലം -എട്ടുകോടി, ദേവികുളങ്ങര ടി.എം.ചിറപാലം -15 കോടി, കണ്ടല്ലൂർ പഞ്ചായത്ത് കാരാവള്ളികുളം വാട്ടർ സ്റ്റേഡിയം -മൂന്നുകോടി, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിന് സ്റ്റേഡിയം -അഞ്ചുകോടി, ജില്ല ഓട്ടിസം സെന്റർ കായംകുളം, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും -രണ്ടുകോടി, പത്തിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസിന് പുതിയ കെട്ടിടം -മൂന്നുകോടി, കായംകുളം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും നഗരസഭയെയും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡുകള്‍ -10 കോടി പദ്ധതികളാണ് ടോക്കൺ പ്രോവിഷനിൽ ഉൾപ്പെടുത്തിയത്. വിശദ എസ്റ്റിമേറ്റും പ്ലാനുകളും തയാറാക്കി അതത് വകുപ്പുകൾ വഴി ഭരണാനുമതി ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ബജറ്റ് നിരാശജനകം -പ്രവാസി കോൺഗ്രസ് ആലപ്പുഴ: പ്രവാസികളെ പാടേ അവഗണിച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രവാസി കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ബജറ്റിൽ 3500 രൂപയായി വർധിപ്പിച്ച പ്രവാസി പെൻഷൻ ഇതുവരെ നൽകിയിട്ടില്ല. കോവിഡിൽ 15 ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തി. ഇവർക്കുവേണ്ടി പ്രഖ്യാപനമില്ലാത്ത് നിരാശജനകമാണ്. സംസ്ഥാന പ്രസിഡന്‍റ് ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലിം പള്ളിവിള, അയൂബ് ഖാൻ, നജാദ് മുഹമ്മദ്, ട്രഷറർ സോമശേഖരൻ നായർ, സലാം സിത്താര, സിദ്ധാർഥൻ ആശാൻ, അഷ്റഫ് വടക്കേവിള, ലിസി എലിസബത്ത്, ശരത് ചന്ദ്രമോഹൻ, ജോസഫ് ജോൺ, ജലാൽ മൈനാഗപ്പള്ളി, മണികണ്ഠൻ പൂലന്തറ, ബദറുദ്ദീൻ ഗുരുവായൂർ, അനിൽ തോമസ്, എ.പി. ഷാഹുദ്ദീൻ, ശശി തടിയൂർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story