Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:31 AM IST Updated On
date_range 19 Dec 2021 5:31 AM ISTകുട്ടനാടിെൻറ സമഗ്ര വികസനം: മന്ത്രിതല യോഗം 22ന്
text_fieldsbookmark_border
കുട്ടനാടിൻെറ സമഗ്ര വികസനം: മന്ത്രിതല യോഗം 22ന് ആലപ്പുഴ: കുട്ടനാടിൻെറ സമഗ്ര വികസനം സാധ്യമാക്കാനും വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു. മറ്റു മന്ത്രിമാരായ പി. പ്രസാദ്, കെ. രാജന്, റോഷി അഗസ്റ്റിന് എന്നിവരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും 22ന് മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. കുട്ടനാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, കുട്ടനാട്, അരൂര്‍, ചേര്‍ത്തല മേഖലകളിലെ വേലിയേറ്റം, കുട്ടനാട്ടിൽ വിവിധ വകുപ്പുകള്‍ നടത്തുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story