Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഞങ്ങളും കൃഷിയിലേക്ക്;...

ഞങ്ങളും കൃഷിയിലേക്ക്; സംസ്ഥാനതല ഉദ്ഘാടനം 21ന്

text_fields
bookmark_border
ചേര്‍ത്തല: കാര്‍ഷിക സംസ്കാരം ഉണര്‍ത്താന്‍ കൃഷിവകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. 21ന്​ രാവിലെ 10ന് ചേര്‍ത്തല ടൗണ്‍ എന്‍.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് പദ്ധതി വിശദീകരിക്കും. മന്ത്രി സജി ചെറിയാന്‍ തൈ വിതരണം ഉദ്ഘാടനം ചെയ്യും. എം.പിമാരായ എ.എം. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക്​ കൊണ്ടുവരുന്നതിനൊപ്പം 10,000 കൃഷിക്കൂട്ടങ്ങള്‍, 10,000 ഹെക്ടറില്‍ ജൈവകൃഷി,140 ഹരിത പോഷക കാര്‍ബണ്‍ തുലിത ഗ്രാമങ്ങള്‍ പദ്ധതികളിലേക്കുമെത്തുമെന്ന് കൃഷി ഡയറക്ടര്‍ ടി.വി. സുഭാഷ് വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story