Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൈതപ്പുഴ കായലിൽ...

കൈതപ്പുഴ കായലിൽ വള്ളംകളി 21ന്​

text_fields
bookmark_border
കൈതപ്പുഴ കായലിൽ വള്ളംകളി 21ന്​
cancel
-സ്വാഗതസംഘം രൂപവത്​കരിച്ചു അരൂർ: കൈതപ്പുഴ കായലിൽ ആഗസ്റ്റ് 21ന് ജലോത്സവം നടത്തും. അരൂക്കുറ്റി പാലം നിർമിക്കാനായി മൺചിറ കെട്ടിയപ്പോൾ നിലച്ചുപോയ വള്ളംകളി ഇത്തവണ നടത്താൻ വിപുലമായ ആഘോഷ കമ്മിറ്റി രൂപവത്​കരിച്ചു. അരൂക്കുറ്റി ഫെറി യുവജന സമിതി നേതൃത്വത്തിലാണ് ഓണത്തോടനുബന്ധിച്ച് ജലോത്സവം. ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരമാണ് സംഘടിപ്പിക്കുക. ഇതോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര, പ്രച്ഛന്നവേഷ മത്സരറാലി, കുട്ടികളുടെ ചിത്രരചന, പെയിന്റിങ്​, വഞ്ചിപ്പാട്ട് മത്സരം എന്നിവയുണ്ടാകും. സ്വാഗതസംഘം രൂപവത്​കരണ യോഗം ജില്ല പഞ്ചായത്ത്​ അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ രാഖി ആന്‍റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ എം.പി. ബിജു, പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിംകുട്ടി, എം.എൻ. സിമിൽ, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ശ്രീജിത്, അഡ്വ. രതീഷ് ചന്ദ്രൻ, സതീശൻ, അരുൺ രാജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: സി.എൻ. മനോഹരൻ (ചെയർ), ഉദയപ്പൻ (കൺ). ചിത്രം സ്വാഗതസംഘം രൂപവത്​കരണ യോഗം ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story