Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:28 AM IST Updated On
date_range 8 April 2022 5:28 AM ISTവീടുകളിലെത്തി വാക്സിൻ; ഇതുവരെ ബുക്ക് ചെയ്തത് 200 പേർ
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ അവസാന ആളിലേക്കും വാക്‌സിൻ എത്തിക്കുകയെന്ന ദൗത്യവുമായി ഡോക്ടേഴ്സ് ഫോർ യു, ജില്ല ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവരുടെ സഹകരണത്തോടെ കോവിഡ് വാക്സിൻ വീടുകളിലെത്തി നൽകിത്തുടങ്ങി. ഇതുവരെ 200ലധികം പേരാണ് ഫോൺവഴി ബുക്കിങ് നടത്തിയത്. ആരോഗ്യസ്ഥാപനങ്ങൾ വഴി വേറെയും ബുക്കിങ്ങുണ്ട്. ഡോക്ടറും നഴ്സും ഉൾപ്പെടെയുള്ള മെഡിക്കൽ സംഘം വാക്‌സിൻ ഫോണിൽക്കൂടി ബുക്ക് ചെയ്തവർക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയാണ് വാക്‌സിനേഷൻ നടത്തുന്നത്. വ്യാഴാഴ്ച ചെങ്ങന്നൂർ, മുളക്കുഴ, വെണ്മണി, ചെറിയനാട്, മാവേലിക്കര, ചെട്ടികുളങ്ങര, തൃക്കുന്നപ്പുഴ, ചിങ്ങോലി, കണ്ടല്ലൂർ, കായംകുളം, വള്ളികുന്നം, നൂറനാട് മേഖലകളിൽനിന്ന് ബുക്ക് ചെയ്തവർക്കാണ് വാക്സിൻ നൽകിയത്. 18ന് മുകളിൽ പ്രായമുള്ള ആളുകൾക്ക് കോവിഷീൽഡ്, കോവാക്സിൻ എന്നിവയാണ് നൽകുന്നത്. മെഡിക്കൽ ടീമും വാഹനവും ഡോക്ടേഴ്സ് ഫോർ യുവും വാക്‌സിൻ ആരോഗ്യവകുപ്പും നൽകും. വാക്‌സിനേഷൻ ആവശ്യമുള്ളവർ അടുത്തുള്ള ആരോഗ്യസ്ഥാപനവുമായി ബന്ധപ്പെടുക. ഫോൺ: 919645196343. APL covid vaccine ഡോക്ടേഴ്സ് ഫോർ യു ടീം അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിലെത്തി വാക്സിൻ നൽകുന്നു അഡീഷനൽ എസ്.പി ആർ.ഡി. അജിത് ആലപ്പുഴ: ജില്ല പൊലീസ് അഡീഷനൽ എസ്.പിയായി ആർ.ഡി. അജിത് ചുമതയേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം വിജിലൻസ് ഹെഡ്ക്വാർട്ടർ ഡിവൈ.എസ്.പിയായി ചുമതലയിരിക്കെയാണ് സ്ഥാനക്കയറ്റം ലഭിച്ചത്. മുഹമ്മ, ചെങ്ങന്നൂർ, മാവേലിക്കര, നൂറനാട്, തിരുവനന്തപുരം എയർപോർട്ട്, പാലോട് തുടങ്ങിയ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചുണ്ട്. അഡീഷനൽ എസ്.പിയായിരുന്ന എ.യു. സുനിൽകുമാറിന് എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. APL ajith ASP അഡീഷനൽ എസ്.പി ആർ.ഡി. അജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story