Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകയർമേഖലയിലെ...

കയർമേഖലയിലെ യന്ത്രവത്കരണം: അഞ്ചുവർഷത്തിനിടെ പാഴായത്‌ 200 കോടി

text_fields
bookmark_border
ചേർത്തല: പ്രതിസന്ധിയിലേക്ക്​ കൂപ്പുകുത്തുന്ന കയർ മേഖലയിൽ യന്ത്രവത്കരണത്തിനായി അഞ്ചുവർഷത്തിനിടെ മുടക്കിയ 200 കോടി രൂപ പാഴായി. യന്ത്രങ്ങളിലേറെയും തുരുമ്പിച്ച്​ നശിക്കുകയാണ്. യന്ത്രത്തകരാറാണ്​ പ്രശ്നമെന്ന്​ തൊഴിലാളികൾ പറയുമ്പോൾ പ്രവർത്തിപ്പിക്കുന്നതിലെ പിഴവാണെന്നാണ് കമ്പനികളുടെ വാദം. കയർ വകുപ്പിന്​ കീഴിൽ യന്ത്രസാമഗ്രികൾക്കായി പരീക്ഷണ വിഭാഗവും നിർമാണത്തിനായി പ്രത്യേക പൊതുമേഖല സ്ഥാപനവും ഉള്ളപ്പോഴാണ് ഈ സ്ഥിതി. കയർ, ചകിരിയുൽപാദനം, തൊണ്ടുതല്ല് എന്നിവക്കായുള്ള യന്ത്രങ്ങളാണ് ഉപയോഗരഹിതമായത്. സംഘങ്ങൾക്ക്​ കയർ വകുപ്പ് സൗജന്യമായാണ് യന്ത്രങ്ങൾ നൽകിയത്. ഏറ്റവുമൊടുവിൽ 100 കയർ സംഘങ്ങൾക്ക്‌ 10 ഓട്ടോമാറ്റിക് സ്പിന്നിങ് യന്ത്രങ്ങൾ വിതരണം ചെയ്തു. ഉണ്ടാക്കുന്ന കയർ, കയർഫെഡുപോലും ഏറ്റെടുക്കാതെ വന്നതോടെ പല സംഘങ്ങളും ഇതിൽനിന്ന്​ പിന്തിരിഞ്ഞു. ഗുണനിലവാരത്തെക്കുറിച്ചും പരാതിയുയർന്നു. ആലോചനയില്ലാത്ത നടപടിയാണ്​ സർക്കാറിന്​ നഷ്ടം വരുത്തിയതെന്നാണ്​ തൊഴിലാളികളുടെ ആരോപണം. കയറ്റുമതി ഓർഡർ ഇനി കയർ കോർപറേഷന്​; കയർ സമരം ഒത്തുതീർന്നു ആലപ്പുഴ: ജില്ലയിലെ 8000ത്തോളം ചെറുകിട കയർ ഫാക്ടറികൾ അടച്ചിട്ട് നടത്തിവന്ന സമരം മന്ത്രിയുമായി നടന്ന ചർച്ചയിൽ ഒത്തുതീർന്നു. കയർ ഫാക്ടറി ഉടമ സംയുക്ത സമരസമിതിയും മന്ത്രി പി. രാജീവും കയറ്റുമതിക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർന്നത്. ഡിപ്പോകൾക്ക് ഓർഡർ നൽകാതെ പരമാവധി ഓർഡറുകൾ കയർ കോർപറേഷന് നൽകാൻ ധാരണയായി. ചില കയറ്റുമതിക്കാർ തത്സമയം ഓർഡർ നൽകുകയും ചെയ്തു. മറ്റ് കയറ്റുമതിക്കാർ തിങ്കളാഴ്ചതന്നെ ഓർഡർ നൽകാമെന്ന് ഉറപ്പുനൽകി. കയർ സംഘങ്ങൾക്ക് 2018 മുതൽ നൽകാനുള്ള എം.ഡി.എ കുടിശ്ശിക രണ്ടാഴ്ചക്കകം സർക്കാർ നൽകും. കയർ സംഘങ്ങൾക്കും മാനേജീരിയിൽ സബ്​സിഡി നൽകും. മന്ത്രിയു​ടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കയർ ഡയറക്ടർ വിനോദ്, കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാൽ, കെ.കെ. ഗണേശൻ, ആർ. നാസർ എന്നിവരും സമരസമിതിയെ പ്രതിനിധാനം ചെയ്ത്​ ചെയർമാൻ അഡ്വ. കെ.ആർ. ഭഗീരഥൻ, എം.വി. പവിത്രൻ, കെ.ആർ. രാജേന്ദ്രപ്രസാദ്, പി.എൻ. സുധീർ, എം. അനിൽകുമാർ, ഡി. സനൽകുമാർ, പി. ചിദംബരൻ, പി.വി. രമേശൻ, സതീശൻ, വി.എം. ഹരിഹരൻ, ജമീല പുരുഷോത്തമൻ, തമ്പി, ആഘോഷ് കുമാർ, സാബു എന്നിവരും പങ്കെടുത്തു. എഫ്​.ഐ.സി.ഇ.എ ചെയർമാൻ ജോൺ ചാക്കോ ഉൾപ്പെടെ 25ലധികം കയർ കയറ്റുമതി സ്ഥാപന ഉടമകളും എത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story