Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചിന്മയ വിദ്യാലയം...

ചിന്മയ വിദ്യാലയം കെട്ടിടസമുച്ചയം ഉദ്ഘാടനം 20ന്​

text_fields
bookmark_border
ആലപ്പുഴ: കളർകോട് ചിന്മയ വിദ്യാലയത്തിന്റെ പുതിയകെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വരൂപാനന്ദ സ്വാമിജി നിർവഹിക്കും. പുതിയ കെ.ജി. വിഭാഗവും പ്രൈമറി വിഭാഗവും കുട്ടികളുടെ പാർക്കും അടങ്ങുന്നതാണ് കെട്ടിട സമുച്ചയം. കുട്ടികളുടെ പഠനത്തിന് ആവശ്യമായ രീതിയിൽ ചുവർച്ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ ബോർഡ് ഓഫ് മാനേജ്മൻെറ്​ പ്രസിഡന്റ് കെ.എസ്. വിജയകുമാർ, സെക്രട്ടറി ഡോ.കെ. നാരായണൻ, പ്രിൻസിപ്പൽ ഡോ.എസ്. ലാലി തുടങ്ങിയവർ പങ്കെടുത്തു. കയർ പ്രതിസന്ധി: സമരപ്രഖ്യാപന കൺവെൻഷൻ ഇന്ന് ആലപ്പുഴ: ചെറുകിട കയർഫാക്ടറി ഉടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന്​ ചേർത്തല എൻ.എസ്.എസ്. യൂനിയൻ ഹാളിൽ നടക്കും. സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ അഡ്വ കെ.ആർ. ഭഗീരഥൻ, എം.പി. പവിത്രൻ, പി.എൻ. സുധീർ, വി.എം. ഹരിഹരൻ എന്നിവർ പങ്കെടുത്തു. പരിപാടികൾ ഇന്ന്​ ആലപ്പുഴ കിടങ്ങാംപറമ്പ്​ ഭുവനേശ്വരി ക്ഷേത്രം: ഉത്സവം, കാഴ്ചശ്രീബലി-രാവിലെ 8.30 ചേർത്തല എൻ.എസ്​.എസ്​ യൂനിയൻ ഹാൾ: ചെറുകിട കയർഫാക്ടറി ഉടമ സംയുക്ത സമരസമിതി നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ -വൈകു. 3.00 കായംകുളം ടി.എ കൺവെൻഷൻ സെന്റർ: ഹജ്ജ് പഠന ക്ലാസ്​ -രാവിലെ 9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story