Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:32 AM IST Updated On
date_range 1 Dec 2021 5:32 AM ISTജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വർഷത്തിനുശേഷം അറസ്റ്റിൽ
text_fieldsbookmark_border
Attn: തിരുവനന്തപുരം മാന്നാർ: 19 വർഷം മുമ്പ് തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ. 2002ൽ മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് രേഷ്മ ഭവനത്തിൽ കൃഷ്ണൻകുട്ടിയെയാണ് (55) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടർന്ന് പുറപ്പെടുവിച്ച വാറൻറിലാണ് പ്രതിയെ പിടികൂടിയത്. മാന്നാർ എസ്.എച്ച്.ഒ ജി. സുരേഷ്കുമാർ, എസ്.ഐ ജയചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖുൽ അക്ബർ, ഹാഷിം, അനീഷ് എന്നിവർ ചേർന്ന് വെഞ്ഞാറമ്മൂട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
