Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ലയിൽ 1881...

ജില്ലയിൽ 1881 പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം; ജില്ല പഞ്ചായത്തിനുമാത്രം 391

text_fields
bookmark_border
ആലപ്പുഴ: ജില്ല ആസൂത്രണസമിതി യോഗത്തിൽ 1881 പദ്ധതിക്ക് അംഗീകാരം നൽകി. ജില്ല പഞ്ചായത്തിന്റെ 391 പദ്ധതിയും അഞ്ചുനഗരസഭയിലെ 100 പദ്ധതിയും അംഗീകാരം ലഭിച്ചവയിൽ ഉൾപ്പെടുന്നു. 10 ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ 143 പദ്ധതിയും 62 ഗ്രാമപഞ്ചായത്തിന്‍റെ 1247 പദ്ധതിക്കും 2022-23 വാർഷിക പദ്ധതിയിൽ അംഗീകാരമായി​. അംഗൻവാടി പോഷകാഹാര വിതരണം, പാലിയേറ്റിവ് കെയർ, ആശുപത്രികൾക്ക് മരുന്നുവാങ്ങൽ, വിവിധ പദ്ധതികൾ പ്രകാരം നിയോഗിക്കപ്പെടുന്നവരുടെ പ്രതിഫലം, ബഡ്‌സ് സ്കൂൾ, റീഹാബിലേഷൻ കേന്ദ്രം, പകൽവീട് എന്നിവിടങ്ങളിലെ ഭക്ഷണവിതരണം, സ്കൂൾ-അംഗൻവാടി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ജി.പി.എസ് ഘടിപ്പിച്ച ടാങ്കറുകളിൽ കുടിവെള്ളം വിതരണം, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്​കോളർഷിപ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ് അംഗീകാരം. 2021-22 വാർഷിക പദ്ധതിയിൽ 100 ശതമാനം പദ്ധതി തുക ചെലവഴിച്ച നാല്​ ബ്ലോക്ക്‌ പഞ്ചായത്തുകളെയും 39 ഗ്രാമപഞ്ചായത്തുകളെയും ചടങ്ങിൽ അനുമോദിച്ചു. പദ്ധതി പുരോഗതിയിൽ ആലപ്പുഴ ജില്ല-സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ബ്ലോക്ക്‌ പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയിൽ ചെങ്ങന്നൂർ ബ്ലോക്ക്‌ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനവും ഗ്രാമപഞ്ചായത്തുകളിൽ കാർത്തികപ്പള്ളി, പുന്നപ്ര തെക്ക്, മുഹമ്മ പഞ്ചായത്തുകൾ സംസ്ഥാനതലത്തിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനവും കരസ്ഥമാക്കി. ജില്ല ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ്​ ഓഫിസർ എസ്. സത്യപ്രകാശ്, ജില്ല ആസൂത്രണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2021-22 വർഷത്തെ വാർഷിക റിപ്പോർട്ട് ചടങ്ങിൽ പ്രകാശനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story