Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലേബർ ബജറ്റിന്​...

ലേബർ ബജറ്റിന്​ അംഗീകാരം വൈകുന്നു; തൊഴിലുറപ്പുകൂലി കുടിശ്ശിക 180.89 കോടി

text_fields
bookmark_border
p2 leadddddd * പട്ടികജാതി തൊഴിലാളികൾക്ക്​ മാത്രം കിട്ടേണ്ടത്​ 94 കോടി ആലപ്പുഴ: ​മാസങ്ങളായി കൂലി കിട്ടാത്ത തൊഴിലുറപ്പ്​ തൊഴിലാളികളുടെ കുടിശ്ശിക​ 180.89 കോടി രൂപ. കേന്ദ്രസർക്കാറിൽനിന്ന്​ ആവശ്യമായ പണം അനുവദിക്കാൻ വൈകുകയാണ്. പട്ടികജാതി തൊഴിലാളികൾക്കാണ്​ കൂടുതൽ കുടിശ്ശിക​. ഇതുവരെയുള്ള കണക്കനുസരിച്ച്​ ഈ വിഭാഗത്തിന്​ ലഭിക്കാനുള്ളത്​ 94 കോടി രൂപയാണ്​. പൊതു വിഭാഗത്തിന്‍റെ കുടിശ്ശിക 80.43 കോടിയും. പട്ടിക വർഗക്കാരുടെ കൂലി കുടിശ്ശിക 6.46 കോടിയാണ്​. പുതുക്കിയ ലേബർ ബജറ്റ്​ കേന്ദ്രസർക്കാർ അംഗീകരിച്ച്​ തുക അനുവദിക്കാൻ വൈകുന്നതാണ്​ കുടിശ്ശിക വരാൻ കാരണമെന്ന്​ സംസ്ഥാന തൊഴിലുറപ്പ്​ മിഷൻ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ നിരന്തരം കേന്ദ്ര അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്​. 2019-20 ലെ തൊഴിലാളികളുടെ എണ്ണമനുസരിച്ചാണ്​ കേന്ദ്രസർക്കാർ 2020-21ലെ ലേബർ ബജറ്റ്​ മുൻകൂർ തയാറാക്കിയത്​. എന്നാൽ, പട്ടികജാതിക്കാരായ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞവർഷം 15.46 ശതമാനം വർധിച്ചിരുന്നു. ഇത്​ കണക്കിലെടുത്തില്ലെന്ന്​ മാത്രമല്ല ഇപ്പോൾ വർധന​ 18 ശതമാനത്തിന്​ മുകളിലെത്തുകയും ചെയ്തു. പഴയ കണക്കനുസരിച്ച്​ അനുവദിച്ച തുക തീർന്നതോടെ​ ഈ വിഭാഗത്തിൽ നല്ലൊരു ശതമാനത്തിനും കൂലി കുടിശ്ശികയായി​. ലേബർ ബജറ്റ്​ പുതുക്കുമ്പോൾ ഈ പ്രശ്നം പരിഹരിക്കും. പട്ടികജാതി, പട്ടികവർഗം, മറ്റുള്ളവർ എന്നിങ്ങനെ വെവ്വേറെയാണ്​ കേന്ദ്ര സർക്കാർ പണം അനുവദിക്കുന്നത്​. പുതിയ ബജറ്റ്​ അംഗീകരിച്ചാലുടൻ തുക അനുവദിക്കാനാകും. ഇതിന്​ ശേഷമാകും പട്ടികവിഭാഗങ്ങൾക്ക്​ കുടിശ്ശിക തീർത്ത്​ തുക കിട്ടുക. ജില്ലയിലാകെ പിന്നിട്ട വർഷം തൊഴിലുറപ്പ്​ പദ്ധതിയിൽ സൃഷ്ടിച്ചത്​ 76.53 തൊഴിൽ ദിനങ്ങളാണ്​. തൊഴിൽ ദിനങ്ങളിലെ പ്രവൃത്തികൾ നടത്തുന്നതിൽ 115 ശതമാനം വളർച്ചയാണ്​ ജില്ല നേടിയത്​. ഇത്​ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതലാണ്​. 21-22 സാമ്പത്തിക വർഷം ഇതുവരെ കണക്കനുസരിച്ചാണ്​ 76.53 തൊഴിൽദിനങ്ങൾ. കഴിഞ്ഞ ലേബർ ബജറ്റിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന്​ അനുവദിച്ചത്​ 7.5 കോടി തൊഴിൽദിനങ്ങളാണ്​. എന്നാൽ, പുതിയ കണക്കനുസരിച്ച്​ 8.02 കോടി ദിനങ്ങളാണുള്ളത്​. കോവിഡ്​ വ്യാപനം കുറഞ്ഞപ്പോൾ കൂടുതൽപേർ തൊഴിലുറപ്പ്​ പദ്ധതിയിൽ ജോലിക്കിറങ്ങിയതാണ്​ കാരണം. ഈ സാഹചര്യത്തിലാണ്​ സംസ്ഥാനം ബജറ്റ്​ പുതുക്കി കേന്ദ്ര അംഗീകാരത്തിന്​ നൽകിയത്​. --------- എസ്​.ബി.ഐയിൽ ഗർഭിണികളുടെ നിയമന​ വിലക്കിനെതിരെ മഹിള സാംസ്കാരിക സംഘടന ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഗർഭിണികളെ നിയമിക്കുന്നതിന് കർശന നിയന്ത്രണം കൊണ്ടുവന്ന നടപടിയിൽ അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ഗർഭിണിയാണെങ്കിൽ മൂന്നുമാസം മുതൽ പ്രസവം കഴിഞ്ഞ് നാലുമാസം വരെ വനിത ഉദ്യോഗാർഥികൾക്ക് നിയമനവും നിലവി​ലെ ജീവനക്കാർക്ക് പ്രമോഷനും നൽകരുതെന്ന എസ്​.ബി.ഐ നടപടി അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ്. മുതലാളിത്ത കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ പരമാവധി ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അങ്ങേയറ്റം തൊഴിലാളിവിരുദ്ധ നയങ്ങളാണ് പൊതുമേഖല സ്ഥാപനമായ എസ്.ബി.ഐ നടപ്പാക്കുന്നത്. ജീവനക്കാർക്ക് വലിയ ജോലിഭാരവും സമ്മർദവുമാണ് ഈ നയം വരുത്തിവെക്കുന്നത്​. ഇത്തരം നയങ്ങൾ ബാങ്ക് സ്വകാര്യവത്​കരണത്തിന്‍റെ മുന്നോടിയാണെന്നും സംഘടന കുറ്റപ്പെടുത്തി. തൊഴിലാളിവിരുദ്ധ - സ്ത്രീവിരുദ്ധ നീക്കത്തിൽനിന്ന് എസ്​.ബി.ഐയും കേന്ദ്രസർക്കാറും പിന്തിരിയണമെന്ന് അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡന്‍റ്​ എസ്. സൗഭാഗ്യ കുമാരി, സെക്രട്ടറി കെ.എം. ബീവി എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story