Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:28 AM IST Updated On
date_range 17 March 2022 5:28 AM ISTകർഷകർക്ക് നെല്ല് കൈകാര്യച്ചെലവ് 17 വർഷം മുമ്പുള്ളത്; തുക രൊക്കം കിട്ടുകയുമില്ല
text_fieldsbookmark_border
ആലപ്പുഴ: ചുമട്ടുകൂലിയിലടക്കം പതിന്മടങ്ങ് വർധന വന്നിട്ടും നെൽകർഷകർക്ക് നൽകുന്നത് 17 വർഷം മുമ്പത്തെ കൈകാര്യച്ചെലവ്. 2005ൽ സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയപ്പോൾ തീരുമാനിച്ച 12 രൂപയാണ് ഇപ്പോഴും ലഭിക്കുന്നത്. 2005-06 വർഷത്തിൽ ഒരു ക്വിന്‍റൽ നെല്ലിൻെറ വില 705 രൂപയായിരുന്നു. ഒരു ചാക്കുനെല്ല് ചുമക്കുന്നതിന് 15 രൂപയും. ഇപ്പോൾ ചുമക്കുന്നതിന് 225 മുതൽ 250 രൂപ വരെ കൊടുക്കണം. കൈകാര്യച്ചെലവ് 200 രൂപയാക്കണമെന്ന കർഷകരുടെയും സംഘടനകളുടെയും ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നിവേദനങ്ങളുമായി ജനപ്രതിനിധികളെ കാണുന്നതല്ലാതെ നടപടിയില്ല. മന്ത്രിമാരോടടക്കം പലതവണ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. പരിഗണിക്കാമെന്ന വാക്കല്ലാതെ ഏഴുവർഷത്തിനിടെ ഒരുരൂപപോലും വർധിപ്പിക്കാൻ തയാറായിട്ടില്ല. ഇപ്പോൾ നിശ്ചയിച്ച 12 രൂപപോലും യഥാസമയം കിട്ടുന്നുമില്ല. കഴിഞ്ഞ പുഞ്ച സീസൺ വരെ മില്ലുടമകൾ നെല്ലിൻെറ പി.ആർ.എസ് (പാഡി രസീത് സ്ലിപ്) കർഷകർക്ക് നൽകുന്ന അവസരത്തിലാണ് കൈകാര്യച്ചെലവ് നൽകിയിരുന്നത്. നെല്ലുസംഭരിച്ച് തൂക്കം കണക്കാക്കി 12 രൂപ നിരക്കിൽ അപ്പോൾതന്നെ കർഷകർക്ക് നൽകുകയായിരുന്നു രീതി. എന്നാൽ, സംഭരിക്കുന്ന സമയത്ത് കൈകാര്യച്ചെലവ് നൽകേണ്ടെന്നും നെല്ലിൻെറ വിലക്കൊപ്പം നൽകിയാൽ മതിയെന്നും സപ്ലൈകോ അധികൃതർ തീരുമാനമെടുത്തു. മില്ലുടമകളുടെ നിരന്തര ആവശ്യപ്രകാരമായിരുന്നു ഇത്. ഇതോടെ കർഷകർക്ക് നെല്ലിൻെറ വില എന്നാണോ കിട്ടുന്നത് അപ്പോഴേ കൈകാര്യച്ചെലവും കിട്ടൂ. ഇതിനും മാറ്റം വരണമെന്നാണ് കർഷകരുടെ ആവശ്യം. അതിനിടെ പുഞ്ചക്കൊയ്ത്ത് വ്യാപകമായി. കായൽ നിലങ്ങൾ ഉൾപ്പെടെ ബുധനാഴ്ച വരെ 4279.29 മെട്രിക് ടൺ നെല്ല് സംഭരിച്ചു. കായൽ നിലങ്ങൾക്ക് പുറമെ ചെമ്പടി, ആറുപങ്ക്, പത്തുംപാടം, പോളേപ്പാടം തുടങ്ങിയ സ്ഥലങ്ങളിലും സംഭരണം പൂർത്തിയായി. സംഭരണത്തിന് 56 മില്ലുകാർ രംഗത്ത് ഉണ്ടെങ്കിലും കൊയ്ത്ത് ആരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ 10 മില്ലുകാർ മാത്രമാണ് നെല്ല് സംഭരിക്കുന്നത്. ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം -മർക്കസുദ്ദഅവ ആലപ്പുഴ: ശിരോവസ്ത്രം മതനിയമമല്ലെന്ന കർണാടക ഹൈകോടതി വിധി ഭരണഘടന വിശ്വാസികൾക്ക് നൽകുന്ന മതാചാരമെന്ന മൗലികാവകാശത്തിൻെറ ലംഘനമാണെന്നും ഇന്ത്യൻ ഭരണഘടന അനുവദിച്ച സ്വാതന്ത്ര്യത്തിന് എതിരാണെന്നും കെ.എൻ.എം മർക്കസുദ്ദഅവ. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കണമെന്ന് ഖുറാനിൽ വ്യക്തമായി പരാമർശിച്ചിരിക്കെ ശിരോവസ്ത്രം മതനിയമം അല്ലെന്ന കോടതി വിധി പുനഃപരിശോധിക്കണം. അവരവരുടെ വിശ്വാസ സംഹിതകൾക്കനുസൃതമായി വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നും മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ.എ. സുബൈർ അരൂർ, കെ.എൻ.എം ജില്ല പ്രസിഡന്‍റ് സി.കെ. അസൈനാർ, ജില്ല സെക്രട്ടറി എ.പി. നൗഷാദ്, സംസ്ഥാന പ്രവർത്തകസമിതി അംഗം ഷെമീർ ഫലാഹി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story