Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:30 AM IST Updated On
date_range 5 Jan 2022 5:30 AM ISTമണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന 16 മുതല്‍
text_fieldsbookmark_border
ആലപ്പുഴ: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാനുള്ള ഏകദിന സംയുക്ത പരിശോധന ഈ മാസം 16ന് നടക്കും. ജില്ലയില്‍ 36 കേന്ദ്രത്തില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് യാനങ്ങളുടെ ഭൗതിക പരിശോധനക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. ഒരുവ്യക്തിക്ക് പരമാവധി രണ്ട് എൻജിനുമാത്രമേ പെര്‍മിറ്റ് അനുവദിക്കൂ. ഈ മാസം എട്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. പരിശോധനയുമായി ബന്ധപ്പെട്ട ആലോചനയോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്‍. രമേഷ് ശശിധരന്‍, മത്സ്യഫെഡ് ജില്ല മാനേജര്‍ ബി. ഷാനവാസ്, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികളായ പി. ബിനു, ജോയ് സി. കമ്പക്കാരന്‍, രാജു ആശ്രയം, ആന്‍റണി കുരിശിങ്കല്‍, പി.ഐ. ഹാരിസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. സി.പി.എം ബഹുജന കൂട്ടായ്മ ആലപ്പുഴ: 'കേരളത്തെ കലാപഭൂമിയാക്കരുത്' മുദ്രാവാക്യമുയർത്തി സി.പി.എം സംഘടിപ്പിച്ച ബഹുജനക്കൂട്ടായ്‌മയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി. ജില്ലയിലെ 154 ലോക്കൽ കേന്ദ്രത്തിൽ കൂട്ടായ്‌മ നടന്നു. സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ മാവേലിക്കര കറ്റാനം തഴവ ജങ്ഷനിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ ആലപ്പുഴ പഴവീടിലും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആലപ്പുഴ സക്കരിയ ബസാറിലും എച്ച്. സലാം എം.എൽ.എ അമ്പലപ്പുഴ കച്ചേരിമുക്കിലും എം.എസ്. അരുൺകുമാർ എം.എൽ.എ തെക്കേക്കര പടിഞ്ഞാറ് പല്ലാരിമംഗലം ജങ്ഷനിലും കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. പരിപാടികൾ ഇന്ന് അമ്പലപ്പുഴ വണ്ടാനം ധർമശാസ്തക്ഷേത്രം: സപ്താഹയജ്ഞം -വൈകു. 6.45 മണ്ണഞ്ചേരി ബി.എസ്.എൻ.എൽ ഓഫിസ്: ബി.എസ്.എൻ.എൽ സിം മേള-രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story