Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:35 AM IST Updated On
date_range 6 April 2022 5:35 AM ISTഭക്ഷണഅലമാര 150 ദിവസം പിന്നിട്ടു
text_fieldsbookmark_border
ചാരുംമൂട്: ചാരുംമൂട്ടിലെ ഭക്ഷണ അലമാരയിലൂടെയുള്ള ഭക്ഷണ വിതരണം 150 ദിവസം പിന്നിട്ടു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനൂഖാൻ മുൻകൈയെടുത്താണ് ടൗണിൻെറ കിഴക്കുഭാഗത്തായി ഭക്ഷണ അലമാര സ്ഥാപിച്ചത്. നിരാലംബരുൾപ്പെടെ വിശക്കുന്നവർക്ക് ഭക്ഷണമെത്തിച്ച് ആശ്വാസം പകരുകയായിരുന്നു ലക്ഷ്യം. ഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സുമനസ്സുകളുടെകൂടി സഹായം തേടിയിരുന്നു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സുഹൃത്തുക്കളുമൊക്കെ ഓരോ ദിവസവും അലമാര നിറക്കാൻ ഭക്ഷണപ്പൊതികളുമായി എത്തുന്നുണ്ട്. 150ാം ദിവസത്തെ ഭക്ഷണ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉദ്ഘാടനം ചെയ്തു. 30 പൊതികളിൽ തുടങ്ങി ഇപ്പോൾ 150ലധികം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തുവരുന്നതെന്ന് സിനുഖാൻ പറഞ്ഞു. 150ാം ദിവസത്തെ ഭക്ഷണ പാനീയങ്ങൾ ഇൻഡസ് ഇൻഡ് ബാങ്ക് ശാഖ ജീവനക്കാരുടെ ടീമാണ് എത്തിച്ചത്. മാനേജർ സനൽ, ജീവനക്കാരായ പ്രവീൺ, അനീഷ്, വിനീഷ്, റോബർട്ട് എന്നിവരും പങ്കെടുത്തു. ഫോട്ടോ: ചാരുംമൂട് ടൗണിലെ ഭക്ഷണ അലമാരയിലെ 150ാം ദിവസത്തെ ഭക്ഷണവിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
