Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2022 5:30 AM IST Updated On
date_range 30 Jan 2022 5:30 AM ISTകയർ തൊഴിലാളികളുടെ സൂചനപണിമുടക്ക് മാർച്ച് 15ന്
text_fieldsbookmark_border
ആലപ്പുഴ: കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായ കയർ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ മാർച്ച് 15ന് സംസ്ഥാനത്തെ കയർ പ്രോജക്ട്, കയർ കോർപറേഷൻ, കയർഫെഡ് ഓഫിസുകൾക്ക് മുന്നിൽ സൂചന പണിമുടക്ക് നടത്തും. കയർപിരി തൊഴിലാളികളുടെ കൂലി 350 രൂപയിൽനിന്ന് 700 രൂപയാക്കുക, കാലാവധി കഴിഞ്ഞിട്ട് 20 മാസമായ കയർ ഫാക്ടറി തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പുതുക്കി തീരുമാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഫെഡറേഷൻ വർക്കിങ് പ്രസിഡന്‍റ് എ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. സത്യനേശൻ, ജി. ഗോപകുമാർ, പി. രാജമ്മ, എൻ.പി. കമലാധരൻ, ആർ. സുരേഷ്, ജോഷി എബ്രഹാം, എം.കെ. ശീമോൻ, വി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൂട്ടിയിട്ട തടികൾക്ക് തീപിടിച്ചു ആലപ്പുഴ: വൈ.എം.സി.എ പാലത്തിന് സമീപം കൂട്ടിയിട്ടിരുന്ന തടികൾക്ക് തീപിടിച്ചു. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ വൻദുരന്തം ഒഴിവായി. സമീപത്ത് തടിമില്ലും കടയും ഉണ്ടായിരുന്നു. അസി. സ്റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, ഷാജൻ കെ. ദാസ്, കെ.ബി. ഹാഷിം, അഖിലേഷ്, കെ.എസ്. ആൻറണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story