Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്ത്രീകൾക്ക്​...

സ്ത്രീകൾക്ക്​ ശുചിമുറികൾ കുറവ്​; ഉപയോഗയോഗ്യമായത്​ 15 എണ്ണം മാത്രം

text_fields
bookmark_border
ആലപ്പുഴ: ജില്ലയിലെ നഗരസഭകളിൽ സ്ത്രീസൗഹൃദ പൊതു ശുചിമുറികളിൽ ഉപയോഗയോഗ്യമായത്​ 15 എണ്ണം മാത്രം. ജനങ്ങൾ സമയം ചെലവിടേണ്ട പല കേന്ദ്രങ്ങളിലും സൗകര്യമില്ല. ആലപ്പുഴ നഗരസഭക്ക്​ കീഴിൽ വഴിച്ചേരി ബസ്​സ്​റ്റാൻഡിലും ഇ.എം.എസ് സ്​റ്റേഡിയത്തിലും മാത്രമാണ് സ്ത്രീ സൗഹ‍ൃദ ശുചിമുറികളുള്ളത്. ബീച്ച് പരിസരത്തെ കെ.ടി.ഡി.സി ശുചിമുറികൾ ഉപയോഗക്ഷമമല്ല. മാവേലിക്കര നഗരസഭയിൽ മിനി സിവിൽ സ്​റ്റേഷൻ, ഐ.എച്ച്.ആർ‍‍.ഡി അപ്ലൈഡ് സയൻസ് കോളജ്, പൊതുമരാമത്ത് റെസ്​റ്റ്​ ഹൗസ് എന്നിവിടങ്ങളിലാണ്​ ശുചിമുറികളുള്ളത്​​. പലയിടത്തെയും ശുചിമുറികൾ മിക്കപ്പോഴും അടഞ്ഞുകിടക്കുന്നു. ജില്ല ആശുപത്രി വളപ്പിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം ഉപയോഗിക്കുന്നില്ല. കായംകുളം നഗരസഭയിൽ അഞ്ച്​ സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സജ്ജമാണ്. നഗരസഭ കാര്യാലയം, പൊലീസ് സ്​റ്റേഷൻ, പോളിടെക്നിക്, ബി.ആർ.സി, കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണിവ. നഗരസഭ കാര്യാലയത്തിലെ ശുചിമുറി സൗകര്യം വിപുലീകരിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. നാപ്കിൻ വെൻഡിങ് മെഷീൻ ഉൾപ്പെടെ സജ്ജമാക്കും. 10 ലക്ഷം രൂപ ചെലവിൽ രണ്ട്​ പൊതുശുചിമുറികൾ കൂടിയും കായംകുളം നഗരസഭക്ക്​ കീഴിൽ നിർമിക്കും. ചെങ്ങന്നൂർ മിനി സിവിൽ സ്​റ്റേഷനിലെ രണ്ട്​ വനിത ശുചിമുറികളിൽ ഒരെണ്ണം പ്രവർത്തിക്കുന്നില്ല. ബസ് സ്​​റ്റാൻഡ് വളപ്പിലെ ഷീ ലോഡ്ജിൽ നാല്​ ശുചിമുറികളുണ്ട്. ചേർത്തലയിൽ സ്ത്രീ സൗഹൃദ ശുചിമുറി പ്രത്യേകമായി ഇല്ല. നഗരസഭ ഓഫിസ്, ആശുപത്രി തുടങ്ങിയവയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ട്. ഹരിപ്പാട്​ സ്ത്രീസൗഹൃദ ശുചിമുറികളില്ല. പുതുതായി പണിയുന്ന നഗരസഭ കെട്ടിടത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. വി.ആർ. രാജമോഹന് ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി ആദരം ആലപ്പുഴ: 'മാധ്യമ'ത്തിൽനിന്ന് വിരമിച്ച ആലപ്പുഴ ബ്യൂറോ ചീഫ്​ വി.ആർ. രാജമോഹനെ ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി ആദരിച്ചു. ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി ഉപഹാരം നൽകി. കളർകോട് ഹരികുമാർ, അഷ്റഫ് വട്ടപ്പാറ, ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ, ഡോ. ഒ. ബഷീർ, എം. അബ്​ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. രാജമോഹൻ മറുപടിപ്രസംഗം നടത്തി. ചിത്രം: APLRAJMOHAN വി.ആർ. രാജമോഹനെ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡൻറ്​ ഹക്കീം പാണാവള്ളി ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story