Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:05 AM IST Updated On
date_range 10 Aug 2022 12:05 AM ISTപ്രൈം ചെസ് അക്കാദമി ഉദ്ഘാടനവും ചെസ് മത്സരവും 14ന്
text_fieldsbookmark_border
ആലപ്പുഴ: പ്രൈം ചെസ് അക്കാദമിയുടെ ഉദ്ഘാടനവും ചെസ് മത്സരവും 14ന് ആലപ്പുഴ റിലയൻസ് മാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുട്ടികളിൽ വർധിക്കുന്ന മൊബൈൽ, ടി.വി, കാർട്ടൂൺ അഡിക്ഷനുകൾ കുറക്കാനും ചെസിലൂടെ ആത്മവിശ്വാസം, ഏകാഗ്രത, ക്ഷമാശീലം, ശ്രദ്ധ, ഓർമശക്തി, വിവേചനബുദ്ധി എന്നിവ വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 14, 12, 10, എട്ട് വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക മത്സരം നടത്തും. വൈകീട്ട് നാലിന് ചേരുന്ന സമാപന സമ്മേളനത്തിൽ എ.എം. ആരിഫ് എം.പി സമ്മാനം വിതരണം ചെയ്യും. 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://forms.gle/fKqFQvDysXEinbYw7 എന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാം. ഫോൺ: 8089956363, 9995656338. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു, ഡോ. കുക്കു രമേശ്, ബിബി സെബാസ്റ്റ്യൻ, പ്രവീൺ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story