Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവേനൽമഴ: 1300​ ഹെക്ടറിൽ...

വേനൽമഴ: 1300​ ഹെക്ടറിൽ നെൽച്ചെടി വീണു; കാർഷികമേഖല തകർന്നു

text_fields
bookmark_border
കുട്ടനാട്​, അപ്പർ കുട്ടനാട്​ മേഖലയിൽ കനത്തനാശം ആലപ്പുഴ: വേനൽമഴയിൽ കുട്ടനാട്​, അപ്പർ കുട്ടനാട്​ മേഖലയിൽ വ്യാപക കൃഷിനാശം. നെൽകൃഷിക്കാണ്​ ഏറെ നാശം നേരിട്ടത്​. രാമങ്കരി, മ​ങ്കൊമ്പ്​ ബ്ലോക്ക്​, ചമ്പക്കുളം, അമ്പലപ്പുഴ, തകഴി, എടത്വ മേഖലയിലെ 1300 ഹെക്ടറിലെ നെൽച്ചെടി നിലംപൊത്തിയെന്നാണ്​ കൃഷിവകുപ്പിന്‍റെ പ്രാഥമിക കണക്ക്​. കൃത്യമായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. മഴമാറിയാൽ കൊയ്​തെടുക്കാമെന്ന പ്രതീക്ഷയിലാണ്​ കർഷകർ. കൊയ്​ത്തിന്​ പാകമായ മിക്ക പാടങ്ങളും വെള്ളത്തിലായി​. ഇതുമൂലം കൊയ്ത്തുയന്ത്രങ്ങൾ ഇറക്കാനാവാത്ത സ്ഥിതിയുണ്ട്. വിവിധയിനം പച്ചക്കറിയും വാഴകൃഷിയും ഉൾപ്പെടെ മറ്റ്​ കൃഷിനാശവുമുണ്ട്​. കുട്ടനാട്ടിൽ രാമങ്കരി, വെളിയനാട് പഞ്ചായത്ത് പരിധികളിലാണ് ഏറ്റവും കൂടുതല്‍ നെല്‍ച്ചെടി വീണത്. രാമങ്കരിയിൽ 232.17​ ​ഹെക്ടറും വെളിയനാട്​ 650 ഹെക്ടറുമാണ്​​ നിലംപൊത്തിയത്​. കാവാലം, കുന്നുമ്മ, കൈനകരി നോർത്ത്​ എന്നിവിടങ്ങളിലും നാശമുണ്ട്​. അപ്പർ കുട്ടനാട്​ മേഖലകളായ നൂറനാട്, എടത്വ, തലവടി, പുലിയൂർ, മുട്ടാര്‍, എണ്ണക്കാട്, വെണ്മണി എന്നിവിടങ്ങളിലും വ്യാപകമായി നെല്‍ച്ചെടി വീണു. ജില്ലയുടെ പല ഭാഗങ്ങളിൽ വാഴകൃഷിയും വ്യാപകമായി നശിച്ചു. ആകെ 909.61 ഹെക്ടറിൽ വാഴകൃഷി നശിച്ചു​. ഇതില്‍‌ 586.21 ഹെക്ടര്‍ കുലച്ചതും 323.4 ഹെക്ടര്‍ കുലക്കാത്തതുമാണ്. 27 ഹെക്ടറില്‍ പച്ചക്കറികൃഷിയും നശിച്ചു. ഇവയില്‍ പന്തലിട്ട് വളര്‍ത്തുന്നവയും അല്ലാത്തവയുമുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ്​ ഉയർന്നതിനാൽ വിളവെടുപ്പിന്​ പാകമായ പാ​ടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്​. കനത്തമഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവുമാണ്​ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും ജലനിരപ്പ്​ ഉയർന്നത്​. വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്​ കർഷകരുടെ നെഞ്ചിടിപ്പ്​ കൂട്ടി. അപ്പർ കുട്ടനാട്, കുട്ടനാട്​​ മേഖലയിൽ പാടത്ത്​ കൊയ്ത്​ കൂട്ടിയിട്ട നെല്ലും വെള്ളത്തിലായി. എടത്വ കിളിയംവേലി, ചിറക്കകം, വൈപ്പിശ്ശേരി, വൈപ്പിശ്ശേരി-500, പുറക്കരി, പാട്ടത്തിവരമ്പിനകം, എരവുകരി, വടക്ക്, തായങ്കരി പുത്തൻവരമ്പിനകം, തകഴി തുണ്ടത്തിൽ തെക്കേതിൽ, മാവലാക്കൽ പടിഞ്ഞാറ്, തകഴിഭാഗം കിഴക്ക്, മുട്ടാർ കുഴിയനടി, ചേരിക്കലകം, അമ്പലം പാടം, ഗരുഡാകരി തുടങ്ങി നിരവധി പാടശേഖരങ്ങളാണ്​ വെള്ളത്തിലായത്​. ജലനിരപ്പ്​ ഉയർന്നതോടെ വെള്ളം വറ്റിക്കാൻ കഴിയാത്ത അവസ്ഥയാണ്​. നെല്ല്​ വെള്ളത്തിലായി; ദുരിതത്തിൽ മുങ്ങി കർഷകർ എടത്വ: വേനൽമഴ ശക്തിപ്രാപിച്ചതോടെ കർഷകരുടെ സ്വപ്നം വെള്ളത്തിലായി. കനത്തമഴയിലും കാറ്റിലും വിളവെടുത്ത നെല്ലും വിളവെത്തിയ നെൽകൃഷിയുമാണ്​ വെള്ളത്തിൽ മുങ്ങിയത്. മണിക്കൂറുകൾ നീണ്ട മഴയിൽ പാടശേഖരത്തിൽ കൂട്ടിയിട്ട നെല്ലാണ്​ ജലമെടുത്തത്​. മുട്ടറ്റം വെള്ളത്തിലായതോടെ കൊയ്ത്തുയന്ത്രവും നോക്കുകുത്തിയായി. ഇതോടെ, പലയിടത്തും സംഭരണവും നടന്നില്ല. പകൽ വെയിലിൽ പടുത ഉപയോഗിച്ച്​ മൂടിയിരുന്ന നെല്ല്​ ചാക്കിലാക്കി സുരക്ഷിതസ്ഥാനത്തേക്ക്​ മാറ്റി. മഴ നനഞ്ഞ നെല്ലുണക്കി നൽകുമ്പോൾ കർഷകന് കനത്ത നഷ്ടം നേരിടും. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്​ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്​. പലയിടത്തും നെല്ലിന് മുകളിൽ വെള്ളമുണ്ട്​. വൈദ്യുതിബന്ധം തകരാറിലായതോടെ മോട്ടോർ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്​. കാറ്റിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലേക്കും ട്രാൻസ്​ഫോർമറുകളിലേക്കും മരം ഒടിഞ്ഞുവീണാണ് വൈദ്യുതിബന്ധം നിലച്ചത്. കഴിഞ്ഞവർഷത്തെ പുഞ്ചകൃഷിയിലും മഴയിൽ കർഷകർക്ക്​ നഷ്ടം നേരിടേണ്ടിവന്നു. കഴിഞ്ഞ സീസണിൽ ആറ് കിലോവരെ ഈർപ്പത്തിന്റെ പേരിൽ പിടിച്ചിരുന്നു. മഴയിൽ കുതിർന്ന നെല്ലിന്‍റെ ഈർപ്പത്തിന്‍റെ പേരിൽ ഇക്കുറിയും കിഴവ് നൽകേണ്ടിവരും. APL paddy അപ്പർ കുട്ടനാട്​ മേഖലയായ തകഴിയിൽ കൊയ്​തെടുത്ത നെല്ല്​ പാടത്ത്​ കൂട്ടിയിട്ടിരിക്കുന്നു APL paddy1, APL paddy2, APL paddy3 തകഴി തുണ്ടത്തിൽ തെക്കേതിൽ പാടത്ത് കൊയ്​തെടുത്ത നെല്ല് വെള്ളത്തിൽ മുങ്ങിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story