Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്മൃതി മിന്നുംതാരം;...

സ്മൃതി മിന്നുംതാരം; മാർക്ക്​ 1200

text_fields
bookmark_border
മാവേലിക്കര: ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരു മാർക്കുപോലും വിട്ടുകൊടുക്കാതെയാണ്​​ സ്മൃതി സന്തോഷ്​​കുമാറിന്‍റെ വിജയം. 1200ൽ 1200 മാർക്കും സ്വന്തമാക്കി നേടിയ സമ്പൂർണ വിജയത്തിലൂടെ സംസ്ഥാനത്തും ജില്ലയിലും മിന്നുംതാരമായി. മാവേലിക്കര മറ്റം സെന്‍റ്​ ജോൺസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥിയായ സ്മൃതി കോമേഴ്​സ്​-മാത്​സ്​ വിഭാഗത്തിലാണ്​ നേട്ടം കൊയ്തത്​. കൊല്ലകടവ് ചെറുവല്ലൂർ പ്രഭാസത്തിൽ സന്തോഷ് കുമാറിന്‍റെയും പ്രഭയുടെയും രണ്ടുമക്കളില്‍ ഇളയവളാണ് സ്മൃതി. മസ്കത്തിൽ ലിഫ്റ്റ് ടെക്നീഷ്യനാണ്​ പിതാവ് സന്തോഷ് കുമാർ. അവിടെയാണ്​​ പത്താം ക്ലാസ്​ വരെ പഠിച്ചത്​. 97.4 ശതമാനം മാർക്ക്​ നേടിയായിരുന്നു​ വിജയം​. പിന്നീട്​ ഹയർ സെക്കൻഡറി പഠനത്തിനാണ്​ നാട്ടിലെത്തിയത്​. മാത്​സിന്​ മാത്രമാണ്​ ട്യൂഷന്​ പോയിരുന്നത്​. മറ്റ്​ വിഷയങ്ങൾ ഓൺലൈൻ, യൂട്യൂബ് വഴിയും അധ്യാപകരുടെ സഹായത്തോടെയുമാണ്​ പഠിച്ചത്​. പഠനരംഗത്ത് വിജയങ്ങള്‍ മാത്രം ശീലമാക്കിയ ഈ കൊച്ചുമിടുക്കിക്ക് സി.എക്ക് പോകാനാണ്‌ ആഗ്രഹം. സഹോദരി ശ്രുതി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ രണ്ടാംവർഷ ബി.എസ്​സി വിദ്യാര്‍ഥിനിയാണ്​. APG smrithi സ്മൃതി സന്തോഷ്​​കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story