Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ സെൻറ്...

അരൂർ സെൻറ് അഗസ്​റ്റിൻസ്​ ദേവാലയം 12ന്​ തുറക്കും

text_fields
bookmark_border
അരൂർ സെൻറ് അഗസ്​റ്റിൻസ്​ ദേവാലയം 12ന്​ തുറക്കും
cancel
അരൂർ സൻെറ് അഗസ്​റ്റിൻസ്​ ദേവാലയം 12ന്​ തുറക്കും അരൂർ: സൻെറ്​ അഗസ്​റ്റിൻസ്​ ദേവാലയത്തി​ൻെറ ആശീർവാദം ഞായറാഴ്ച വൈകീട്ട്​ 3.30ന് കൊച്ചി രൂപത മെത്രാൻ ജോസഫ് കരിയിൽ നിർവഹിക്കും. 16,200 അടി വിസ്തീർണത്തിൽ 4000 ആളുകളെ ഉൾക്കൊള്ളാൻ കഴിയും. 1557ൽ സ്ഥാപിതമായ കൊച്ചി രൂപതയിലെ ഇടക്കൊച്ചി സൻെറ്​ ലോറൻസ് ഇടവകയുടെ കീഴിൽ 1839ൽ ഓലമേഞ്ഞ കുരിശുപള്ളിയായി ആരംഭിച്ചതാണ് സൻെറ്​ അഗസ്​റ്റിൻസ്​ ദേവാലയം. 1877ലാണ്​ മനോഹരമായ ദേവാലയമാക്കിയത്​. 1910ൽ അരൂരിനെ സ്വതന്ത്ര ഇടവകയായി അന്നത്തെ മെത്രാൻ ഡോം ജോസ് ബെ​​േൻറാ മാർട്ടിൻ ബേറോ പ്രഖ്യാപിച്ചു. 2010 ആഗസ്​റ്റ്​ 28നാണ്​ പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്​. പള്ളി നിർമാണത്തോടൊപ്പം ഇടവകയിലെ ഭവനരഹിതരായ എട്ടുകുടുംബത്തിന്​ പുതിയ വീട് നിർമിച്ചുനൽകി. ചിത്രം അരൂർ സൻെറ് അഗസ്​റ്റിൻസ് ദേവാലയം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story