Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഞ്ചാരികളുടെ തിരക്കിൽ...

സഞ്ചാരികളുടെ തിരക്കിൽ സംഘർഷം; 11 ഹൗസ്​ബോട്ടുകൾക്ക്​ തുറമുഖവകുപ്പ്​ നോട്ടീസ്

text_fields
bookmark_border
സഞ്ചാരികൾ ഉള്ളതിനാൽ ഹൗസ്​ബോട്ടുകൾ പിടിച്ചുകെട്ടിയില്ല ആലപ്പുഴ: കോവിഡ്​ ഇളവിന്​ പിന്നാലെ സഞ്ചാരികൾ ഒഴുകിയെത്തിയതോടെ പുന്നമടയിൽ സംഘർഷവും വാക്കേറ്റവും. അനധികൃതമായി ഓടുന്ന ഹൗസ്​ബോട്ടുകൾ തുറമുഖവകുപ്പ്​ പിടിച്ചുകെട്ടുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ്​ സംഘർഷമുണ്ടായത്​. പൊലീസ്​ എത്തിയാണ്​ സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുറമുഖ വകുപ്പ് അനധികൃതമായി കണ്ടെത്തിയ 11 ഹൗസ്​ബോട്ടുകൾക്കും ഒരു ശിക്കാരവള്ളത്തിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. സഞ്ചാരികൾ ഉള്ളതിനാൽ ഹൗസ്​ബോട്ടുകൾ പിടിച്ചുകെട്ടിയില്ല. തിങ്കളാഴ്ച ആര്യാട്​ തുറമുഖ വകുപ്പിന്റെ യാർഡിൽ എത്തിക്കണമെന്നാണ്​ നിർദേശം. ഞായറാഴ്ച രാവിലെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. രേഖകളില്ലാതെ ഓടുന്ന ഹൗസ്​ബോട്ടുകൾ പിടികൂടാൻ തുറമുഖവകുപ്പ്​ ഉദ്യോഗസ്ഥർ എത്തിയതോ​ടെ ഒരുവിഭാഗത്തെ ഒഴിവാക്കുകയാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സംഘർഷവും വാക്കേറ്റവുമുണ്ടായത്​. തുടർന്ന്​ പൊലീസ്​ ഇടപെട്ടാണ്​ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക്​ ഹൗസ്​ബോട്ട്​ പരിശോധിക്കാനുള്ള അവസരമൊരുക്കിയത്​. ഇത്​ തടയാൻ ചിലരെത്തിയതാണ്​ സംഘർഷത്തിന്​ ഇടയാക്കിയത്​. കോവിഡ്​ വ്യാപനത്തിൽ രണ്ടുവർഷമായി പൂട്ടുവീണ മേഖല ഉണരുന്നതിനിടെയാണ്​ സംഘർഷം. ഇത്​ ടൂറിസം മേഖലക്ക്​ കനത്ത തിരിച്ചടിയാകുമെന്ന്​ ആശങ്കയുണ്ട്​. സഞ്ചാരികൾക്ക്​ അനിഷ്ടമുണ്ടാകുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ്​ ഒരുവിഭാഗത്തിന്‍റെ ആവശ്യം. lead2 32 പേര്‍ക്ക് കോവിഡ്; 14 രോഗമുക്തർ ആലപ്പുഴ: ജില്ലയില്‍ 32 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 പേര്‍ രോഗമുക്തരായി. നിലവില്‍ 236 പേര്‍ ചികിത്സയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story